ഒസാസുനയെ തകര്‍ത്ത് റയല്‍ ഒന്നാമത്

മഡ്രിഡ്: ഒസാസുനയെ 3-1ന് തകര്‍ത്ത് റയല്‍ മഡ്രിഡ് വീണ്ടും പോയന്‍റ് പട്ടികയില്‍ തലപ്പത്ത്. നേരത്തേ അലാവസിനെ ആറു ഗോളുകള്‍ക്ക് തോല്‍പിച്ച് ബാഴ്സ ഒന്നാം സ്ഥാനത്ത് മണിക്കൂറുകള്‍ മാത്രം ഇരുന്നിരുന്നെങ്കിലും പിന്നീട് കളിച്ച റയല്‍ വിജയത്തോടെ വീണ്ടും ഒന്നാം സ്ഥാനത്തത്തെുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. എന്നാല്‍ 33ാം മിനിറ്റില്‍ സ്പാനിഷ് താരം സെര്‍ജിയോ ലിയോണ്‍ മനോഹരമായ ഗോളിലൂടെ തിരിച്ചടിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ റയലിന്‍െറ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂടി. 62ാം മിനിറ്റില്‍ ഇസ്കോയും ഇഞ്ചുറി സമയത്ത് ലൂക്കാസ് വസ്കസും ഗോള്‍ നേടി.
 
ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അഭിനന്ദിക്കുന്ന സഹതാരം കരിം ബെന്‍സേമ
 


 
Tags:    
News Summary - Cristiano Ronaldo sets up hard-fought win for Real Madrid at Osasuna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.