മഡ്രിഡ്: നികുതിവെട്ടിപ്പ് കേസിൽ മെസ്സിയെ ട്രോളുന്ന ക്രിസ്റ്റ്യാനോ ആരാധകർക്ക് തൽക്കാലം മിണ്ടാതിരിക്കാം. െമസ്സിക്കു പിന്നാലെ റയൽ മഡ്രിഡ് പടനായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും നികുതിവെട്ടിപ്പ് കേസിൽ കുടുങ്ങി. 14.7 മില്യൺ യൂറോ (ഏകദേശം 106 കോടി) നികുതിവെട്ടിച്ചെന്നാണ് താരത്തിനെതിരെ ഉയർന്നുവന്ന ആരോപണം.
മാഡ്രിഡിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒാഫിസാണ് ഇക്കാര്യം അറിയിച്ചത്. 2011 മുതൽ 2014 വരെയുള്ള കാലയളവിൽ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട നാലു കേസുകൾ ക്രിസ്റ്റ്യാനോക്കെതിരെ നിലനിൽക്കുന്നുണ്ടെന്നാണ് കേസിൽ പറയുന്നത്. ക്രിസ്റ്റ്യാനോ ബ്രിട്ടീഷ് വിർജിൻ െഎലൻഡ്, അയർലൻഡ് എന്നിവ കേന്ദ്രമായുള്ള രണ്ടു കമ്പനിയിൽ നിന്ന് പരസ്യ സംബന്ധമായി കൈപ്പറ്റിയ പണത്തിന് നികുതിയടച്ചില്ലെന്നും പ്രോസിക്യൂഷൻസ് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.