ക്രിസ്റ്റ്യാനോ@300 (ലാ ലിഗ) ലാ ലിഗയിൽ ക്രിസ്റ്റ്യാനോയുടെ ഗോളെണ്ണം ട്രിപ്പ്ൾ സെഞ്ച്വറിയിൽ. ശനിയാഴ്ച രാത്രി അലാവസിനെതിരെ രണ്ട് ഗോൾ നേടിയാണ് ക്രിസ്റ്റ്യാനോ ഇൗ നാഴികക്കല്ലിലെത്തുന്നത്. റയലിലെത്തി ഒമ്പതാം സീസണിനുള്ളിലാണ് ഇൗ നേട്ടം. റൗൾ ഗോൺസാലസിെൻറയും (228), ആൽഫ്രഡോ ഡിസ്റ്റിഫാനോയുടെയും (216) റെക്കോഡുകൾ ക്രിസ്റ്റ്യാനോ നേരത്തെ മറികടന്നിരുന്നു. 371 ഗോളടിച്ച ലയണൽ മെസ്സിയാണ് ലാ ലിഗയിലെ ടോപ് സ്കോറർ.
സീസൺ-ഗോൾ 2009-10: 26 2010-11: 41 2011-12: 46
2012-13: 34 2013-14: 31 2014-15: 48
2015-16: 35 2016-17: 25 2017-18: 14 (2010-11 സീസണിലെ ഫ്രീകിക്ക് പെെപയുടെ തലയിൽ ചെറുതായി തട്ടിയതിനാൽ ഇൗ ഗോൾ, ക്രിസ്റ്റ്യാനോയുടെ പേരിൽ നൽകപ്പെട്ടിട്ടില്ല. എന്നാൽ, റയൽ മഡ്രിഡ് ഇൗ ഗോളുൾപ്പെടെ ചേർത്തതോടെയാണ് ആകെ നേട്ടം 300 ആയത്).
മെസ്സി @ 148 ഗോളടിക്കാൻ അവസരമൊരുക്കിയതിൽ ലയണൽ മെസ്സിക്ക് റെക്കോഡ്. മുൻ റയൽ മഡ്രിഡ് താരം മിഷേലിെൻറ പേരിലുള്ള 147 അസിസ്റ്റ് എന്ന റെക്കോഡാണ് താരം കഴിഞ്ഞ രാത്രിയിൽ തിരുത്തിയത്.
ജിറോണക്കെതിരെ വലകുലുക്കിയതോടെ 36 വ്യത്യസ്ത ടീമുകൾക്കെതിരെ സ്കോർ ചെയ്ത താരമായും മാറി. സ്പാനിഷ് താരം റൗൾ ഗോൺസാലസിെൻറ (35) റെക്കോഡാണ് മെസ്സി മറികടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.