ന്യൂഡൽഹി: െഎ.എസ്.എൽ ചരിത്രത്തിൽ ആദ്യമായി ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ ്പെട്ട താരത്തിന് സസ്പെൻഷൻ.
നിരോധിത മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞ ഡൽഹി ഡൈന ാമോസ് പ്രതിരോധ ഭടൻ റാണ ഗരാമിക്കാണ് ദേശീയ ഉേത്തജക വിരുദ്ധ ഏജൻസി (നാഡ) സസ്പെൻഷൻ വിധിച്ചത്. സാമ്പ്ൾ പരിശോധനയിൽ ജനുവരി 31ന് നടന്ന മത്സരത്തിൽ കളത്തിലിറങ്ങിയ താരത്തിെൻറ ശരീരത്തിൽ പ്രെഡ്നിസോലോണിെൻറ അംശമുണ്ടെന്നാണ് തെളിഞ്ഞത്.
ശ്വാസകോശ പ്രശ്നങ്ങൾ, അലര്‍ജി, ത്വഗ്രോഗങ്ങൾ, അര്‍ബുദം, നേത്രരോഗങ്ങള്‍ എന്നിവക്കാണ് പ്രെഡ്നിസോണ്‍ ഉപയോഗിക്കാറുള്ളത്. കൂടുതൽ ഉർജം ലഭിക്കുന്നതിനായി കായികതാരങ്ങൾ ഇത് ഉപയോഗിക്കുന്നതിനാൽ നാഡയുടെ നിയമാവലി അനുസരിച്ചു നിരോധിക്കുകയായിരുന്നു. താരത്തിന് രണ്ടുമുതൽ നാലുവർഷം വരെ വിലക്ക് ലഭിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.