ധർമശാല: ഇന്ത്യ-ആസ്ട്രേലിയ പരമ്പരയിലെ ഫൈനൽ ടെസ്റ്റിന് ശനിയാഴ്ച ധർമശാലയിൽ ടോസ് വീഴും. മലമുകളിലെ തെളിഞ്ഞ ആകാശത്തിനുകീഴെ ടീം ഇന്ത്യ പാഡുകെട്ടാനൊരുങ്ങുേമ്പാൾ ഡ്രസിങ് റൂമിൽ ആശങ്കയുടെ കാർമേഘം വിെട്ടാഴിഞ്ഞിട്ടില്ല. 1-1 എന്ന നിലയിലുള്ള പരമ്പരയിൽ ഇരു ടീമും ജയത്തിനായി മരണക്കളിക്കിറങ്ങുേമ്പാൾ ആതിഥേയരെ നയിക്കാൻ വിരാട് കോഹ്ലി ഉണ്ടാവുമോ എന്നുറപ്പില്ല. പേസ് ബൗളർ ഇശാന്ത് ശർമക്ക് പകരം മുഹമ്മദ് ഷമി കളിക്കുമെന്ന് വെള്ളിയാഴ്ച രാത്രിയോടെ വ്യക്തമായി. പരിക്കേറ്റ ക്യാപ്റ്റെൻറ കാര്യം ശനിയാഴ്ച രാവിലത്തെ പരിശോധനക്കുശേഷമേ ഉറപ്പിക്കാനാവൂ. എങ്കിലും കരുതലായി ശ്രേയസ് അയ്യറെ വെള്ളിയാഴ്ച വൈകുന്നേരം ഒൗദ്യോഗികമായി ടീമിലുൾപ്പെടുത്തി. കോഹ്ലി ഇല്ലെങ്കിൽ അജിൻക്യ രഹാനെക്കാവും ക്യാപ്റ്റെൻറ റോൾ. ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവർക്കെതിരെ തുടർച്ചയായ പരമ്പര വിജയം കൊയ്ത ഇന്ത്യക്ക് കുതിപ്പുതുടരാൻ വെള്ളിയാഴ്ച മുതൽ മരണക്കളിതന്നെ പരിഹാരം. പുണെയിൽ ഒാസീസിനും ബംഗളൂരുവിൽ ഇന്ത്യക്കുമായിരുന്നു ജയം. റാഞ്ചിയിൽ സമനിലയിലും പിരിഞ്ഞതോടെ ധർമശാല ഇരുവരുടെയും ധർമസമരവേദിയായി.
ഇന്ത്യൻ പരമ്പര വിജയക്കുതിപ്പിന് ഫുൾസ്റ്റോപ്പിടാനൊരുങ്ങുന്ന ആസ്ട്രേലിയ ആത്മവിശ്വാസത്തിലാണ്. ധർമശാലയിൽ തെൻറ ടീം പൂർണ സജ്ജരാണെന്ന് സ്മിത്ത് വാർത്താസേമ്മളനത്തിൽ ആവർത്തിക്കുന്നുണ്ട്. മൂന്നു മത്സരത്തിലും സ്ഥിരത പുലർത്തിയ ക്യാപ്റ്റനുപുറമെ, റാഞ്ചി ടെസ്റ്റിൽ തോൽവിയിൽ നിന്നും ടീമിനെ രക്ഷിച്ച പീറ്റർ ഹാൻസ്കോമ്പും ഷോൺ മാർഷും പകരക്കാരനായി എത്തി ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടിയ മാക്സ്വെല്ലും ഉൾപ്പെടെ ഒാസീസ് നിര പൂർണ ശക്തരാണ്.
പിച്ച് ആരെ തുണക്കും പുണെ, ബംഗളൂരു, റാഞ്ചി പിച്ചുകളുടെ സ്വഭാവമായിരിക്കില്ല ധർമശാലക്കെന്ന് ഇരു ക്യാപ്റ്റന്മാരും മനസ്സിലാക്കിയിട്ടുണ്ട്. സ്പിന്നിനെക്കാൾ പേസിനെയായിരിക്കും പിച്ച് ഏറെ തുണക്കുക. ഉമേഷ് യാദവിനൊപ്പം മുഹമ്മദ് ഷമിയെത്തുേമ്പാൾ ഇന്ത്യ താളം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ക്യാമ്പ്. ഭുവനേശ്വറും കളിക്കാനിടയുണ്ട്. മറുവശത്ത് ആസ്ട്രേലിയ ഒകീഫിനു പകരം ജാക്സൺ ബേഡിനെ കളത്തിലിറക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.