വോൾവോഗ്രാഡ്: സൗദി അറേബ്യക്കെതിരായ അവസാന ഗ്രൂപ് മത്സരത്തിൽ വലകാക്കാനിറങ്ങിയതോടെ ഇൗജിപ്ത് േഗാളി ഇസാം അൽഹദാരി േലാകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരനായി.
45 വയസ്സും 161 ദിവസവുമാണ് അൽഹാദിരിയുടെ പ്രായം. 2014 ബ്രസീൽ ലോകകപ്പിൽ കൊളംബിയക്കുവേണ്ടി കളിച്ച ഫാരിദ് മോൻഡ്രാഗെൻറ റെക്കോഡാണ് ഹദാരി തിരുത്തിയത്. കഴിഞ്ഞ ലോകകപ്പ് കളിക്കുമ്പോൾ 43 വയസ്സും മൂന്ന് ദിവസവുമായിരുന്നു മോൻഡ്രാഗെൻറ പ്രായം. 1996ൽ ദേശീയ ജഴ്സിയിൽ അരങ്ങേറിയ അൽഹദാരിയുടെ 153ാം മത്സരമായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.