പനാജി: മുൻ ബാഴ്സലോണ പരിശീലകൻ ടിറ്റോ വിലാനോവയുടെ സഹായിയായിരുന്ന സെർജിയോ ലൊബേറ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എഫ്.സി ഗോവ ഹെഡ്കോച്ച്. രണ്ടു വർഷത്തേക്കാണ് കരാർ. പ്രഥമ സീസൺ മുതൽ ഗോവ പരിശീലകനായിരുന്ന ബ്രസീൽ ഇതിഹാസം സീകോയുടെ പിൻഗാമിയായാണ് സ്പാനിഷുകാരനായ 40കാരൻ സെർജിയോ ലൊബേറ െഎ.എസ്.എല്ലിലെത്തുന്നത്.
1997 മുതൽ കോച്ചിങ് രംഗത്തുള്ള സെർജിയോ 10 വർഷത്തോളം ബാഴ്സലോണ യൂത്ത് ടീമിനൊപ്പമായിരുന്നു. 2012ലാണ് ടിറ്റോ വിലാനോവയുടെ ബാഴ്സലോണ കോച്ചിങ് സംഘത്തിൽ പ്രവർത്തിച്ചത്. തുടർന്ന് ലാ ലിഗ രണ്ടാം ഡിവിഷൻ ക്ലബ് ലാസ് പാൽമസിെൻറ മുഖ്യപരിശീലകനായി. വിവിധ സ്പാനിഷ് ക്ലബുകൾക്കൊപ്പം പ്രവർത്തിച്ച സെർജിയോ 2014 മുതൽ മൊറോക്കോയിലെ മഗ്റബ് തിതുവാനൊപ്പമാണ്. ഇവിടെനിന്നാണ് എഫ്.സി ഗോവയിലെത്തുന്നത്. കേട്ടറിഞ്ഞ ഗോവയുടെ ഫുട്ബാൾ ആവേശത്തിെൻറ ഭാഗമാകാനാണ് തെൻറ വരവെന്ന് പ്രതികരിച്ച സെർജിയോ, അറ്റാക്കിങ് ബ്രാൻഡ് ഫുട്ബാളുമായി ഗോവയെ ആരാധകരുടെ അഭിമാനസംഘമാക്കുമെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.