സെൻറ് പീറ്റേഴ്സ്ബർഗ്: ചൊവ്വാഴ്ച നടന്ന നിർണായക പോരാട്ടവിജയത്തിലൂടെ അർജൻറീന ഉയിർത്തെഴുന്നേറ്റപ്പോൾ ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് വിധേയമാകുന്നത് മറ്റാരുമല്ല, മത്സരത്തിൽ നൈജീരിയ ജയിക്കുമെന്ന് പ്രവചിച്ച ‘അക്കില്ലസ്’ പൂച്ചയാണ്. 86ാം മിനിറ്റിൽ റോഹോയുടെ ഗോളിൽ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയ ശേഷം അർജൻറീനൻ ആരാധകർ സമൂഹ മാധ്യമങ്ങളിൽ പൂച്ചക്ക് പൊങ്കാലയിടുന്ന തിരക്കിലായിരുന്നു.
ഇതുവരെയുള്ള മത്സര ഫലങ്ങൾ കിറുകൃത്യമായി പ്രവചിച്ച പൂച്ച തങ്ങൾക്കെതിരായത് മത്സരം തുടങ്ങുന്നതിന് മുമ്പ് ആരാധകരുടെ ചങ്കിടിപ്പേറ്റിയിരുന്നു. നൈജീരിയയേക്കാളും അവർ ശത്രുതയോടെ വീക്ഷിച്ചത് അക്കില്ലസിനെയായിരുന്നു. സൗദി അറേബ്യയും റഷ്യയും ഈജിപ്തിനെ കീഴടക്കുമെന്നും ഇറാന്, മൊറോക്കോയെ പരാജയപ്പെടുത്തുമെന്നും ബ്രസീല്‍, കോസ്റ്ററീകയെ തോൽപിക്കുമെന്നും പൂച്ച കൃത്യമായി പ്രവചിച്ചിരുന്നു. എന്നാല്‍, അര്‍ജൻറീനയുടെ കാര്യത്തില്‍ അക്കിലസിന് പിഴച്ചു. എന്നാൽ, മത്സരഫലം കൃത്യമായി പ്രവചിച്ച ‘സുലൈമാൻ’ കോഴിയാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.