സെന്റ് പീറ്റേഴ്സ്ബർഗ്: ബെൽജിയത്തിെൻറ സുവർണ തലമുറക്ക് തലയുയർത്തിപ്പിടിച്ചുതന്നെ മടങ്ങാം. ലൂസേഴ്സ് ഫൈനലിൽ ഫുട്ബാളിെൻറ തറവാട്ടുകാരായ ഇംഗ്ലണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയായിരുന്നു ബെൽജിയത്തിെൻറ വിജയം. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ബെൽജിയം മൂന്നാം സ്ഥാനത്തെത്തുന്നത്. 1986ൽ ലൂസേഴ്സ് ഫൈനലിൽ ബെൽജിയം 4-2ന് ഫ്രാൻസിനോട് തോൽക്കുകയായിരുന്നു.
നാലാം മിനിറ്റിൽ വിംഗർ തോമസ് മുനിയറും 82ാം മിനിറ്റിൽ ക്യാപ്റ്റൻ ഏഡൻ ഹസാഡുമാണ് ബെൽജിയത്തിെൻറ ഗോളുകൾ നേടിയത്. ടൂർണമെൻറിൽ നിലവിലെ ടോപ്സ്കോറർകൂടിയായ ക്യാപ്റ്റൻ ഹാരി കെയ്ൻ ഒരിക്കൽകൂടി നിരാശപ്പെടുത്തിയപ്പോൾ ഇംഗ്ലണ്ടിന് എതിർ വല കുലുക്കാനായില്ല. 70ാം മിനിറ്റിൽ മിഡ്ഫീൽഡർ എറിക് ഡയറാണ് ഇംഗ്ലണ്ടിനായി ഗോളിനടുത്തെത്തിയത്. ബെൽജിയം ഗോളി തിബോ കോർട്ടുവയെ മറികടന്ന് ഡയർ തൊടുത്ത ചിപ് ഷോട്ട് ഡിഫൻഡർ ടോബി ആൽഡർവിയറൽഡ് ക്ലിയർ ചെയ്യുകയായിരുന്നു.
കളി ചൂടുപിടിക്കുന്നതിനുമുമ്പ് അതിവേഗ പ്രത്യാക്രമണത്തിൽനിന്നായിരുന്നു ബെൽജിയത്തിെൻറ ആദ്യ ഗോൾ. കോർട്ടുവ എറിഞ്ഞുകൊടുത്ത പന്തിൽ കെവിൻ ഡിബ്രൂയ്ൻ, റൊമേലു ലുകാകു, ഹസാഡ് എന്നിവർ വഴിയെത്തിയ പന്തിൽ ഇടതുവിങ്ങിലൂടെ മുന്നേറി നാസർ ചാഡ്ലി നൽകിയ ക്രോസിൽ വലതുവിങ്ങിലൂടെ ഒാടിക്കയറി സ്ലൈഡ് ചെയ്തെത്തിയ മുനിയർ കാൽവെച്ചപ്പോൾ ഇംഗ്ലണ്ട് ഗോളി ജോർഡൻ പിക് ഫോർഡിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.