എല്ലാ ലോകകപ്പിലും പരസ്പര ധാരണയുടെ ഒരു ഗോപുരം (ബാബേൽ) രൂപം കൊള്ളുന്നുണ്ട്. ദൈവമാകാം, മർത്ത്യരുടെ അതിജീവന മത്സരങ്ങളാവാം കലക്കിക്കളഞ്ഞ ഒരൗന്നത്യം അവശിഷ്ടങ്ങളിൽ നിന്ന് ശക്തിയാർജിച്ച് വരികയാവാം. ലോകത്തെങ്ങുമുള്ള മനുഷ്യർ ഒരേ ജിജ്ഞാസ കൊണ്ട്, ഒരേ ഉത്സാഹം കൊണ്ട് രൂപപ്പെടുത്തുന്ന ഇൗ പുതിയ െഎക്യം തരുന്ന ഉന്മേഷമാവാം ലോകകപ്പ് ഫുട്ബാളിെൻറ സൗന്ദര്യം. മറ്റൊരു ഗെയിമിനും കഴിയാത്തവിധം അത് അതിരുകളെ അസംഗതമാക്കുന്നു. ഏതാനും ഫുട്ബാൾ രാജ്യങ്ങൾ മാത്രം അടയാളപ്പെടുത്തപ്പെട്ട ഒരു ഭൂപടം ലോക ഭൂപടമായി മാറുകയാണ്. ഫുട്ബാൾ പ്രേമി എന്ന െഎഡൻറിറ്റിക്ക് കീഴെ ആവുകയാണ് മറ്റെല്ലാ െഎഡൻറിറ്റികളും.
കഴിഞ്ഞ ലോകകപ്പ് കാലത്തെ ടി.വിയിൽ നിരന്തരമായി പ്രത്യക്ഷപ്പെട്ട ഒരു പരസ്യം ഒാർമ വരികയാണ്. (ഫുട്ബാളുമായി ബന്ധപ്പെടാത്ത പരസ്യങ്ങളൊക്കെയും അക്കാലത്ത് നിർവീര്യമായി. കൺസ്യൂമറിലെ ഫുട്ബാൾ പ്രേമിയെ അഭിസംബോധന ചെയ്യാതെ ഒരു കച്ചവടവും നടക്കില്ലെന്നായി). കൂട്ടുകാരിയുടെ ശ്രദ്ധ മറ്റെന്തിലേക്കോ ആകർഷിച്ച്, തഞ്ചത്തിൽ താനിരുന്നിടത്ത് തെൻറ ഡമ്മിയെ ഇരുത്തി, ഫുട്ബാൾ ലൈവ് കാണാൻ കുതിച്ച് ചെന്ന ചെറുപ്പക്കാരൻ ഒറ്റ അടിക്ക് എന്തെല്ലാമാണ് പരസ്യപ്പെടുത്തിയത്? ഭാര്യയുടെ അടുത്ത്, അമ്മയുടെ അടുത്ത്, ഒാഫീസിലെ തെൻറ കസേരയിൽ, ക്ലാസിൽ, ഫാക്ടറിയിൽ ഇരിക്കുന്നവരത്രയും അവനവെൻറ ഡമ്മികൾ. ഫുട്ബാൾ മത്സരത്തിന് മുന്നിൽ മാത്രം താൻ താനായി. ഇൗ സീസണിൽ റസ്റ്റാറൻറുകളിൽ വിളമ്പുന്നത് ഭക്ഷണം മാത്രമല്ല ഫുട്ബാളുമാണ്. (ചുമരിലെ വലിയ ടി.വി സ്ക്രീനിൽ നോട്ടമെത്തുന്ന വിധത്തിലാണ് പുതിയ സിറ്റിങ് അേറഞ്ച്മെൻറ്). ദിനപത്രങ്ങളിൽ മുഖ്യ പേജ് സ്പോർട്സ് പേജാവുന്നു (കുട്ടികൾക്ക് സ്പോർട്സ് പേജ് ഇളക്കിക്കൊടുത്ത് പ്രധാന വാർത്താ പേജുകൾ വായിച്ചിരുന്ന മുതിർന്നവർ ഇപ്പോൾ വിട്ടു കൊടുക്കുന്നത് പ്രധാന വാർത്താ പേജുകളാണ്). സ്വീകരണ മുറികളിൽ ഏറ്റവും മീതെ ഗർവ്വിഷ്ടരായി സ്പോർട്സ് മാസികകൾ. തിന്നുന്നതും കുളിയ്ക്കുന്നതും ജോലി െചയ്യുന്നതും രമിക്കുന്നതുമെല്ലാം അർദ്ധ മനസ്സോടെയാണ്, മനസ്സിെൻറ നല്ല പകുതി ഫുട്ബാളിലാണ്. ജീവിതം ആവേശ പൂർണമായ ഒരു ഗെയിമാണെന്ന് ലോകർ തിരിച്ചറിയുകയാണ്. പഴെത്താലി പോലും താഴോട്ടിട്ട് കാല് കൊണ്ടെടുത്ത് ദൂരേക്ക് കിക്ക് ചെയ്യാനാണ് ഇക്കാലത്തിെൻറ വ്യഗ്രത.
ഫുട്ബാൾ ഗ്രൗണ്ട് ധർമ്മ നിരതമായ ഒരു തുണ്ട് ഭൂമിയാണ്. ഇൗ ഗ്രൗണ്ടിൽ നീതിമാനായ ദൈവം വിസിലുമായി, ഉപദൈവങ്ങൾ കൊടിയുമായി അന്യായങ്ങളെ യഥാസമയം തുരത്തുന്നുണ്ട്. ഇവിടെ സമൂഹ ജീവിതത്തിൽ ഇല്ലാതായിത്തീർന്ന പരസ്പര വിശ്വാസവും നിസ്വാർഥ സ്നേഹവുമുണ്ട്. ഒരാളുടെ പ്രയത്നം മറ്റൊരാളിലൂടെ വളർന്ന് തടസ്സങ്ങളെ മറികടന്ന് ഒാടിയെത്തിയ ആദ്യനിലൂടെ പുഷ്ടിപ്പെട്ട് കാത്ത് നിൽക്കുകയായിരുന്നൊരാളിലൂടെ ലക്ഷ്യം നേടുന്ന ഇവിടെ ഉള്ളത്ര ആത്മാർഥമായ ‘വളർച്ച’കൾ മറ്റെവിടെയെങ്കിലും സാധ്യമാണോ? തടസ്സങ്ങളെ മറികടക്കുന്നതിന് എതിരാളിയെ കബളിപ്പിക്കുന്നതിന് മറ്റെവിടെയുണ്ടിത്ര അഴക്.
ബ്രസീൽ യൂൾറിമെക്കിപ്പ് നേടിയ വർഷത്തെ ഒരു കളി വിവരണം കേൾക്കുക. ‘‘പിന്നിൽ നിന്ന് ടൊസ്റ്റാവോ പന്ത് റിവലിനോക്ക് നൽകി. ജെർസിഞ്ഞോ വഴി ക്ലൊഡാർ ഡോവിെൻറ കാലിലെത്തി. ക്ലെഡാർഡോ മനോഹരമായി ഡ്രിബിൾ ചെയ്ത് മുന്നേറി ജെർസിഞ്ഞോവിന് തന്നെ നൽകി. പിന്നെ പെലെയുടെ കാലിലേക്ക്. പെലേ ഡിഫൻററുടെ ശ്രദ്ധയിൽപെടാതെ നിൽക്കുന്ന കാർലോസ് ആൽബെർേട്ടാവിന് മറിച്ച് നൽകി. ആൽബർേട്ടാവിന് പന്ത് ഒന്ന് തട്ടുകയേ വേണ്ടിയിരുന്നുള്ളൂ.’’ പരസ്പര െഎക്യം ഇങ്ങനെ വിള കൊയ്യുന്ന നിലം ‘പിഴച്ചുപോയ’ ഇൗ ഭൂമിയിൽ എളുപ്പമാണോ? ലക്ഷ്യം നേടുവാനായി ന്യായമായ വിധത്തിൽ പുനഃസംവിധാനം ചെയ്ത ഒരു ജീവിതമല്ലേ ഫുട്ബാൾ? ലക്ഷ്യം (goal) എന്ന പദത്തിന് ഫുട്ബാളിന് ശേഷം മാറ്റ് കൂട്ടി. ഫുട്ബാളിലോ കവിതയിലോ ഒഴിച്ചാൽ നിയമങ്ങൾ സാധ്യതകൾ വർദ്ധിപ്പിക്കുന്ന സന്ദർഭങ്ങൾ കുറവ്. അന്യവൽക്കരണമേ ഇല്ലാത്ത ഇൗ ‘പ്രീബാബേലിയൻ’ ഗ്രൗണ്ട് സോഷ്യലിസത്തിെൻറ ഗ്രൗണ്ടാണെന്ന് ടെറി ഇൗഗിൾട്ടൺ നിരീക്ഷിച്ചിട്ടുണ്ട്. അപ്രവചനീയത സർഗ്ഗാത്മകമായി വിളക്കിയിട്ടുണ്ട് ഇവിടെ. ഇവിടെ ഒരു നിമിഷവും പഴയതല്ല. ഒരു നീക്കവും അയഥാർഥമല്ല.
കൈകൾക്ക് നിയന്ത്രണമുള്ള, പാദങ്ങൾക്ക് സമ്പൂർണാധിപത്യമുള്ള ഫുട്ബാളിെൻറ ഘടനാപരമായ സവിശേഷത അതിനെ കൂടുതൽ രാഷ്ട്രീയോന്മുഖമാക്കുന്നുണ്ട്. കീഴെയായതു കൊണ്ടാവാം ചളിയിലും അഴുക്കിലും കഴിയുന്നതു കൊണ്ടാവാം അലയുന്നതിെൻറയും പലായനത്തിെൻറയും അവലംബങ്ങളായതിനാലാവാം ജന്മസ്ഥലമായി ഇന്ത്യൻ മിത്തുകൾ കാണുന്ന പാദങ്ങൾക്ക് ഒരു നവജന്മം കിട്ടുകയായിരുന്നു ഫുട്ബാളിെൻറ വരവിൽ. കൈയാങ്കളിയുടെ രൂപാന്തരങ്ങളാണ് മറ്റേതാണ്ടെല്ലാ കളികളുമെങ്കിൽ ഇതാ പാദങ്ങൾക്ക് ഇംപ്രൊവൈസേഷെൻറ അനന്ത സാധ്യതകൾ തുറന്നു കൊടുക്കുന്ന ഒരു പുതിയ മാധ്യമം. നിരന്തരമായി ചലിക്കുന്ന നാൽപ്പത്തിനാല് കാലുകളിൽ ഉറപ്പിക്കപ്പെട്ട ഒരു ബാബേൽ. പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിൽ നിന്നും ലാറ്റിനമേരിക്കയിലെത്തിയപ്പോൾ, അവിടത്തെ ദരിദ്രരുടെ കാലുകളിലെത്തിയപ്പോൾ ഫുട്ബാൾ ജന്മസ്ഥലത്തെത്തിയപ്പോലെ സന്തോഷിച്ചു. കുറഞ്ഞ കാലം കൊണ്ട് വളരെക്കാലമായി കളിച്ചു വരുന്ന കളിയുടെ ലാഘവം ഫുട്ബാൾ നേടി.
ബ്രസീലിെൻറയോ അർജൻറീനയുടെയോ കളിക്കാരുടെ പാദങ്ങൾ പെരുമാറുന്നത് എന്തൊരു സ്വാതന്ത്ര്യത്തോടെയും അഴകോടെയും ആണ്! നടക്കുേമ്പാഴല്ല, ഒാടുേമ്പാഴല്ല, നൃത്തം ചെയ്യുേമ്പാഴല്ല ഫുട്ബാൾ കളിക്കുേമ്പാഴാണ് പാദങ്ങൾ സാർഥകങ്ങളാവുക എന്ന് ആ പാദങ്ങൾ നമ്മളോട് പറയുന്നു. (മെസ്സിയുടെ പാദങ്ങളുടെ ലാഘവവും കൃത്യതയും എെൻറ വിരലുകൾക്കെപ്പോഴാണ് കിട്ടുക എന്നതാണെഴുത്തുകാരനായ എെൻറ കൗതുകം). ബ്രസീലോ അർജൻറീനയോ ചിലിയോ സ്പെയിനോ കളിക്കുേമ്പാൾ ഫുട്ബാളിന് ലഭിക്കുന്ന സൗന്ദര്യം ഫ്രാൻസിനോ ജർമനിക്കോ സ്വപ്നം കാണാനാവില്ല. ബ്രസീലിനോ അർജൻറീനയ്ക്കോ ഒപ്പം ഒരു വളർത്തു നായയെപ്പോലെയോ വളർത്തു പൂച്ചയെപ്പോലെയോ ഒാടിയെത്തുന്നു പന്ത്. പന്തിനെ പരിചരിക്കുകയാണവർ. എന്നാൽ ജർമ്മനിയുടെയോ ഫ്രാൻസിെൻറയോ ഫുട്ബാൾ പൂർണമായി മെരുങ്ങിയിട്ടില്ലാത്ത ക്രുദ്ധനായ ഒരു വന്യമൃഗം ഏറ്റവും സംഭവ ബഹുലമായ ഒന്നൊര മണിക്കൂറിനകം അവർ നേടും, തീർച്ച. പക്ഷെ അവർ ഗ്രൗണ്ടിൽ ഒരു അധിനിവേശപ്പടയാണ്. അവർ കളിക്കുന്നത് കളിക്കാനല്ല, പന്തുമായി സല്ലപിക്കാനല്ല, ഗോളടിക്കാനാണ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളും ഫുട്ബാളും യൂറോപ്യൻ രാജ്യങ്ങൾ ‘ഗോളും’ ഇന്ത്യ ‘ഫുഡ്ബോളു’മാണ് കളിക്കുന്നത്.
ശത്രു രാജ്യങ്ങൾ തമ്മിലുള്ള, ഭിന്നപ്രത്യയ ശാസ്ത്രങ്ങളാൽ നയിക്കപ്പെടുന്ന രാജ്യങ്ങൾ തമ്മിലുള്ള ഭിന്നവംശീയരായ രാജ്യങ്ങൾ തമ്മിലുള്ള കാൽപ്പന്തുകളി ശ്രദ്ധിച്ചാൽ അത് നിഷ്കളങ്കമായ ഒരു ഗെയിമല്ല എന്ന് മനസ്സിലാവും. അവരവർ പിന്തുടരുന്നതിെൻറയെല്ലാം, പ്രതിനിധീകരിക്കപ്പെടുന്നതിെൻറയെല്ലാം, പിന്തുണയോടെയാണ് പ്രത്യക്ഷത്തിൽ പന്തിനെ മാത്രം പിന്തുടരുന്ന ഇൗ കളി കളിക്കപ്പെടുന്നത്. കളിക്കളത്തിലൊതുങ്ങുന്നതല്ല അതിെൻറ വീറും വാശിയും. തോളിൽ ചെഗുവേരയുടെയും കണങ്കാലിൽ ഫിദൽ കാസ്ട്രോയുടെയും പച്ചകുത്തിയ മറഡോണ, ആരെ തോൽപ്പിക്കുേമ്പാഴും തോൽക്കുന്നത് അമേരിക്കയാണെന്നാണ് സങ്കൽപിച്ചു. ഫിദലില്ലായിരുന്നെങ്കിൽ എല്ലാ തെക്കേ അമേരിക്കൻ രാജ്യങ്ങളുടെയും ഭാഷ ഇതിനകം ഇംഗ്ലീഷാകുമായിരുന്നു എന്ന് മാറഡോണ എമിൽ കസ്തൂറിക്കയോട് മാർക്കേസിനെ ഉദ്ധരിച്ച് പറയുന്നുണ്ട്. മറികടന്ന് മറികടന്ന് ഗോളിയേയും മറികടന്നു മറഡോണ ഇംഗ്ലണ്ടിെൻറ വലയിലടിച്ച പന്ത്, ഏറ്റവും കാവ്യാത്മകമായ ഗോൾ എന്ന് വാഴ്ത്തപ്പെട്ട ഗോൾ, സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിെൻറ പ്രതീകാത്മകമായ പര്യവസാനമായിരുന്നു.
ഇംഗ്ലണ്ടിനും ഇംഗ്ലീഷിനുമെതിരെ ഭൂമി കുലുങ്ങുന്നവിധം നേടിയ ധർമ്മ യുദ്ധം. എമിർ കസ്തൂറിക്കയുടെ ചലച്ചിത്രത്തിൽ കസ്തൂറിക്കയുടെ രണ്ടോ മൂന്നോ വയസ്സുള്ള കൊച്ചു മകനെ നോക്കി ചിരിയോടെ മാറഡോണ പറഞ്ഞത് നല്ല കാലുകൾ (ഫുട്ബാൾ കളിക്കാൻ പറ്റിയ നല്ല കാലുകൾ) എന്നായിരുന്നു. അമേരിക്കയോടുള്ള യുദ്ധം തുടരാൻ പറ്റിയ ലക്ഷണമൊത്ത സൈനിക കാലുകൾ എന്നർഥം. വൻ രാജ്യങ്ങളോട്, സാമ്രാജ്യത്വത്തോട് തന്നെ, യുദ്ധം ചെയ്യാനും ജയിക്കാനും വേണ്ട ഗ്രൗണ്ടുകൾ നൽകി ഫുട്ബാൾ. ആയുധങ്ങൾ കൊണ്ടല്ല പ്രതിഭ കൊണ്ടുള്ള യുദ്ധം. ആശുപത്രിക്ക് മീതെയോ സ്കൂളിന് മീതേയോ ഭക്ഷണക്കപ്പലിന് മീതെയോ ബോംബിട്ട് ജയിക്കുന്ന സൈന്യത്തിെൻറ ധാർമികതയെ കൊമ്പു കുത്തിക്കുന്ന ഉജ്വലമായ ധാർമികത. ഇംഗ്ലണ്ടിനെതിരെയുള്ള മറഡോണയുടെ േഗാൾ കാണാൻ ഒരേ സമയം എണീറ്റ് പെരുവിരലിൽ നിന്ന് ജനകോടികളുണ്ടാക്കിയ അസന്തുലിതത്വത്തിൽ ഭൂമിയുടെ അച്ചുതണ്ട് ഒടിയാതിരുന്നത് അദ്ഭുതമായിരുന്നു എന്ന് മാറഡോണയെക്കുറിച്ചുള്ള നേരത്തെ സൂചിപ്പിച്ച സിനിമ പറയുന്നു.
‘‘അവർ എല്ലാവരും കണ്ണീരൊഴുക്കുകയായിരുന്നു’’. ആദ്യ ലോകകപ്പ് ജയിച്ച ബ്രസീൽ ടീമംഗങ്ങളായിരുന്നു അവർ. ആനന്ദം കൊണ്ട് കണ്ണീരൊഴുക്കുന്ന ഇത്രയധികം പേരെ ഒരുമിച്ച് ലോകം കാണുന്നത് ആദ്യമായിട്ടായിരിക്കാം. പാപബോധത്തിെൻറ തരിമ്പില്ലാത്ത ആദ്യ യുദ്ധ ജയം. സർപ്പത്തിനും ചതിക്കും മുമ്പായിരുന്നു അവർ. നമുക്ക് എവിടെയോ വെച്ച് നഷ്ടപ്പെട്ട ജീവിതാനന്ദത്തിെൻറ ആവിഷ്ക്കാരമുണ്ട് കളിയിൽ. നൈസർഗികതയുണ്ട് കളിയിൽ. ഏദൻ തോട്ടമാണത്.ഇസ്രായേലിനോട് ഫുട്ബാൾ കളിക്കരുതെന്ന് അർജൻറീനയോടപേക്ഷിച്ച ഫലസ്തീനും അവരെ പിന്തുടർന്നവരും ഒാർപ്പിക്കുന്നത് ഫുട്ബാളിെൻറ ഇൗ നന്മകളെയാണ്. ഇൗ മികച്ച ഗെയിം ഇസ്രായേൽ അർഹിക്കുന്നില്ല.
•
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.