മോസ്കോ: ലുഷ്നികി സ്റ്റേഡിയത്തിലെ 80,000ത്തോളം കാണികളെയും ടെലിവിഷൻ സെറ്റിനു മുന്നിലെ കോടിക്കണക്കിന് ആരാധകരെയും സാക്ഷിയാക്കി ലോകം പന്തുതട്ടിത്തുടങ്ങി. ഇനിയുള്ള ഒരുമാസക്കാലം ലോകത്തിന് ഫുട്ബാളിെൻറ ആവേശനാളുകൾ. ആഡംബരങ്ങൾ നിറഞ്ഞ ഉദ്ഘാടന ചടങ്ങിൽ ത്രീഡി വിസ്മയത്തിൽ തിളങ്ങിയ റഷ്യയുടെ കളിമുറ്റത്ത് ബ്രസീൽ ഫുട്ബാൾ ഇതിഹസം റൊണാൾഡോയും പോപ് സ്റ്റാർ റോബി വില്യംസും ആതിഥേയരുടെ ഒപേറ ഗായി എയ്ഡ ഗാരിഫുളിനയും നിറഞ്ഞുനിന്നു.
ഒടുവിൽ, ലോകത്തെ സാക്ഷിയാക്കി റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ ലോകകപ്പിന് കിക്കോഫ് കുറിച്ചതായി പ്രഖ്യാപിച്ചു.റഷ്യയും സൗദി അറേബ്യയും തമ്മിലെ മത്സരത്തിന് അര മണിക്കൂർ മുമ്പായിരുന്നു ഉദ്ഘാടന ചടങ്ങുകളുടെ തുടക്കം. സംഗീതവും നൃത്തവും നിറഞ്ഞ ചടങ്ങുകൾ കുറഞ്ഞ സമയമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആരാധകർക്ക് അനുഭവവേദ്യമായി.
ആതിഥേയരായ റഷ്യയെയും നിലവിലെ ചാമ്പ്യന്മാരായ ജർമനിയെയും വരവേറ്റാണ് ചടങ്ങുകൾ ആരംഭിച്ചത്. ഉദ്ഘാടന പോരാട്ടത്തിനിറങ്ങിയ ആതിഥേയർക്ക് പിന്തുണയുമായി റഷ്യക്കാർ നീലയും ചുവപ്പും വെള്ളയും നിറമണിഞ്ഞ് ലുഷ്നികിയുടെ ഗാലറി പടവിന് മഴവില്ലഴകേകി. കിക്കോഫ് ദിനത്തിൽ ഒരു കളിയോടെ തുടങ്ങിയ വിശ്വപോരാട്ടം ഇന്ന് സജീവമാവും. റഷ്യയിലെ വിവിധ നഗരങ്ങളിലായി മൂന്നു മത്സരങ്ങളാണ് ഇന്നുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.