മോസ്കോ: റഷ്യയിൽ ഏറ്റവും വലിയ മനുഷ്യാവകാശ നിഷേധം നടന്നുകൊണ്ടിരിക്കുന്ന ചെച്നിയയിലെ പുടിൻ അനുകൂലിയായ നേതാവ് റംസാൻ കദിറോവിനെ സന്ദർശിച്ച ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാഹിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ.
ആൾട്ടർനേറ്റിവ് നൊേബൽ പ്രൈസ് നേടിയ റഷ്യയുടെ സ്വെറ്റ്ലാന ഗാനുഷ്കിൻ സലാഹിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ചെച്നിയയിലെ യുവജനങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കാത്ത, കിരാത ഭരണം നടത്തുന്ന ഒരാളെ സലാഹിനെപ്പോലൊരു കളിക്കാരൻ ഒരിക്കലും കാണരുതെന്നാണ് റഷ്യൻ ജനത ആഗ്രഹിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാൽ, അത് മുൻകൂട്ടി നിശ്ചയിച്ച സന്ദർശനം ആയിരുന്നില്ലെന്നും പരിശീലനസ്ഥലത്തു എത്തിയ ഒരാൾക്ക് ഒപ്പമെടുത്ത ഒരു ചിത്രത്തിൽ അധികം ഒന്നുമില്ലെന്നുമാണ് ഈജിപ്ത് ടീമിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.