മോസ്കോ: യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ മുൻനിര താരങ്ങൾ രണ്ടു ടീമുകളിലായി അണിനിരന്ന പോരാട്ടത്തിനൊടുവിൽ നൈജീരിയക്കെതിരെ ക്രൊയേഷ്യക്ക് ജയം (2-0). റയലിനും ബാഴ്സക്കുമായി അങ്കംവെട്ടുന്ന ലൂകാ മോദ്രിചും ഇവാൻ റാകിടിചും തോളോടുതോൾ ചേർന്ന ക്രൊയേഷ്യയും ഇംഗ്ലീഷ് പ്രീമിയർലീഗിലെ മിന്നും താരങ്ങളായ അലക്സ് ഇവോബി, വിക്ടർ മോസസ്, കെലേച്ചി ഇഹനാചോ, ജോൺ ഒബിമൈകൽ തുടങ്ങിവരുടെ നൈജീരിയയും ഏറ്റുമുട്ടിയേപ്പാൾ പ്രവചനാതീതമായിരുന്നു കളത്തിലെ സ്ഥിതിഗതി.
എന്നാൽ, ക്രോട്ടുകളുടെ പരിചയ സമ്പത്ത് നിർണായക രണ്ട് ഗോളിന് വഴിവെച്ചപ്പോൾ വിജയവും പിറന്നു. 32ാം മിനിറ്റിലെ ആദ്യഗോൾ നൈജീരിയയുടെ സെൽഫ്ഗോളായാണ് രേഖപ്പെടുത്തിയതെങ്കിലും കോർണർകിക്ക് മാൻസുകിചും ആെൻററെബികും ഹെഡ്ഡറിലൂടെ പോസ്റ്റിന് പാകമാക്കി. പന്ത് എേറ്റബോയുടെ ബൂട്ടിൽ തട്ടി വലയിലേക്ക്.
രണ്ടാം പകുതിയിലെ 71ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി േമാദ്രിച് ഉന്നംപിഴക്കാതെ നിറയൊഴിച്ചതോടെ ക്രോട്ടുകളുടെ വിജയമുറപ്പായി. മിന്നുംതാരങ്ങളുമായി നൈജീരിയ അവസാന മിനിറ്റുവരെ പൊരുതിനോക്കിയെങ്കിലും ദെയാൻ ലോവ്റനും, ദൊമാഗോ വിദയും തീർത്ത പ്രതിരോധക്കോട്ട കടക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.