മലപ്പുറം: ‘ചോട്ടാഭീമും ടോം ആൻഡ് ജെറിയും ഡോറയുമെല്ലാം ബ്രസീലിെൻറ ആൾക്കാരാ. അവരൊക്കെ നെയ്മർക്കാ സപ്പോർട്ട്.’ മഞ്ഞപ്പടയുടെ കട്ട ഫാൻ നാലുവയസ്സുകാരി സാൻവിക്ക് തെൻറ പ്രിയ കാർട്ടൂൺ താരങ്ങളെല്ലാം ബ്രസീലിെൻറ ആരാധകരാകുന്നതാണ് ഇഷ്ടം. ഫുട്ബാൾ തുടങ്ങിയതോടെ കാർട്ടൂൺ ചാനൽ ഏറക്കുറെ മറന്ന മട്ടാണ്.
ചേട്ടന്മാർക്കൊപ്പം മെസിയെ കളിയാക്കാനും ബെറ്റ് വെക്കാനുമൊക്കെ മുന്നിലുണ്ട് ഇൗ കുട്ടിത്താരം. സംഭവമൊന്നും വലിയ പിടിത്തമില്ലെങ്കിലും രണ്ടര വയസ്സുകാരൻ കുഞ്ഞുമോന് നീലക്കുപ്പായത്തോടാണ് കമ്പം. ഇടക്ക് സാൻവിയുടെ മഞ്ഞക്കണ്ണട പിടിച്ചുവാങ്ങുന്നുണ്ട്. കുഞ്ഞുമോന് അർജൻറീനയെ ഇഷ്ടാണോന്ന് ചോദിച്ചപ്പോൾ മൈൻഡ് ഒന്നുമില്ല. അവെൻറ ശരിക്കും പേര് ധ്യാൻ കിഷൻ എന്നാണെന്ന് സാൻവിയുടെ തിരുത്ത്. മെസിയെ ആണോ ഇഷ്ടമെന്ന് ചോദിച്ചപ്പോൾ കുഞ്ഞുമോനൊന്നു ചിരിച്ചു. ഇത് കണ്ടപ്പോൾ അർജൻറീനിയൻ ചങ്ക്സ് വന്ദനയുടെയും വർഷയുടെയും വക ആർപ്പുവിളികൾ. അർജൻറീന കീ ജയ്...
കഴിഞ്ഞ കളിയിൽ ഇഷ്ട ടീം സമനിലയിൽ കുടുങ്ങിയതിെൻറ ചളിപ്പ് രണ്ടാൾക്കുമുണ്ട്. സെൻറ് ജെമ്മാസ് സ്കൂളിലെ മെസി ഫാൻസിെൻറ നേതാവാണ് വന്ദന. കോളജ് പഠനം കഴിഞ്ഞെങ്കിലും മാരിയാട് എച്ച്.എം കോളജ് വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ രണ്ടുദിവസമായി അർജൻറീനൻ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് വർഷ. ചെക്കന്മാർക്ക് മാത്രമല്ല ഞങ്ങൾ പെണ്ണുങ്ങൾക്കും കാൽപ്പന്താവേശമുണ്ടെന്ന് തെളിയിക്കുകയാണ് മലപ്പുറം കുന്നുമ്മൽ അണ്ണുണ്ണിപ്പറമ്പിലെ പെൺപട. പുരുഷന്മാർ ബിഗ്സ്ക്രീനിൽ മത്സരം കാണാനിറങ്ങുേമ്പാൾ വീട്ടിൽ കളി ആഘോഷമാക്കുകയാണ് ഇവർ. ‘കുട്യോളുടെ നടപ്പും ഇരിപ്പുമെല്ലാം ഇേപ്പാൾ പന്തിൻമേലാ, ചോറ് തിന്നണേലും കടയിൽ സാധനം വാങ്ങാൻ പോകണേലും മഞ്ഞയോ നീലയോ ജഴ്സി നിർബന്ധാ’ സുലോചന ഇത് പറഞ്ഞേപ്പാഴേക്കും അമ്മമ്മയെ തങ്ങളുടെ ടീമിൽ ചേർക്കാനുള്ള നീക്കം രണ്ടുഭാഗത്ത് നിന്നുമുണ്ടായി.
മഞ്ഞപ്പടയുടെ അമരക്കാർ അക്ഷയയും അഞ്ജനയും കണക്കുകൾ കൂട്ടിയും കുറച്ചും നോക്കുന്ന തിരക്കിലാണ്. സ്വിറ്റ്സർലൻഡിനെതിരെ കളിക്കിറങ്ങുന്ന ബ്രസീൽ േനടുന്ന ഗോളുകളെ പറ്റിയാണ് ചർച്ച. ഒന്നും രണ്ടൊന്നും പോര, ഒരു അഞ്ചെണ്ണമെങ്കിലും വലയിലേക്ക് കയറിയാലേ പിടിച്ചുനിക്കാനാകുവെന്നാണ് ചർച്ചയുടെ നിഗമനം. ഇനി സമനിലയൊന്നുമാകല്ലേ എന്ന് അക്ഷയയുടെ പ്രാർഥനയും മറനീക്കി പുറത്തുവന്നു. സമനിലയാണെങ്കിൽ ഇനി കോളജിൽ പോകുന്നില്ലെന്ന് അഞ്ജന തീർത്തുപറഞ്ഞപ്പോൾ വീട്ടുകാരും ഞെട്ടി. അർജൻറീനയെ െഎസ്ലൻഡ് പിടിച്ചുകെട്ടിയപ്പോൾ മെസി ഫാൻസിനെ വിളിച്ച് കൂവിയ കഥ കേട്ടപ്പോഴാണ് സംഗതി പിടികിട്ടിയത്. മെസിയും നെയ്മറും അരങ്ങുതകർക്കുേമ്പാൾ ഇഷ്ട സീരിയലുകൾ കാണാനാകാത്ത സങ്കടത്തിലാണ് 75കാരി േദവകി.
വീട്ടിലെ കളിയാശാത്തിമാർ കളി കാണുേമ്പാൾ മറ്റ് മാർഗമൊന്നുമില്ലാതെ അമ്മമ്മയും കളിയുടെ ഭാഗമാകും. എന്നാൽ, രാത്രിയിലെ ആർപ്പുവിളിയും വഴക്കുമൊന്നും മൂപ്പർക്കിഷ്ടമല്ല. ആേവശം അതിരുകടക്കുേമ്പാൾ മഞ്ഞയും ചുവപ്പും കാർഡുമായി ‘കളി’ കാര്യമാകാതിരിക്കാൻ ഇവരെത്തും. അർജൻറീനയും ബ്രസീലും ഒന്നിച്ചു പന്ത് തട്ടാനിറങ്ങുന്ന സ്വപ്ന ഫൈനലാണ് ഇരുകൂട്ടരുടെയും പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.