മലപ്പുറം: മഴ നനഞ്ഞുപോകേണ്ടി വന്നാലും നെയ്മർക്കുട വേണ്ടെന്നൊരുപക്ഷം. മെസിയുടെ കുട ചൂടുന്നതിലും നല്ലത് മഴ നനഞ്ഞ് പനി പിടിക്കുകയാണെന്ന് മറുപക്ഷം. വിലപേശലോ മോഡൽ നോക്കലോ ഒന്നുമല്ല ഇപ്പോൾ മലപ്പുറത്തെ കുടവിപണിയിൽ നടക്കുന്നത്. വാങ്ങാൻ വന്നവർ തമ്മിലുള്ള ട്രോളുകളാണ്. നീലയിലും മഞ്ഞയിലുമാണ് കൂടുതൽ കുടകളും. മെസിയും നെയ്മറും റൊണാൾഡോയും ‘കുടകളിൽ’ പന്ത് തട്ടുന്നു.
പോർച്ചുഗലിെൻറയും ജർമനിയുടെയും പതാകയുടെ മാതൃകയിൽ തീർത്ത കുടകൾക്കും ആവശ്യക്കാരുണ്ട്. ശനിയാഴ്ച െഎസ്ലൻഡുമായി അർജൻറീന സമനിലയിൽ പിരിഞ്ഞപ്പോൾ നീലക്കുടകൾക്ക് ചെലവ് കുറവാണെന്ന് വിൽപനക്കെത്തിയ ഷാനവാസ് മണ്ണാർക്കാട് പറഞ്ഞു. ഞായറാഴ്ച കളിക്കിറങ്ങുന്ന ബ്രസീലിെൻറ മഞ്ഞക്കുട തേടിയാണ് ഇപ്പോൾ ആളുകളെത്തുന്നത്.
കഴിഞ്ഞ മൂന്ന് ലോകകപ്പുകൾക്കും ആവേശമായി കുടകളുമായി ഷാനവാസ് മലപ്പുറത്തുണ്ട്. ഇവക്ക് പുറമെ വിവിധ രാജ്യങ്ങളുടെ തൊപ്പിയുമുണ്ട്. 200 മുതൽ 400 രൂപ വരെയാണ് കുടകളുടെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.