ഫാൻ ഫെസ്റ്റിെൻറ അമ്പരപ്പ് മാറാതെ റൂമിൽ വന്നു അതിെൻറ മേന്മകൾ വർണിക്കുകയാണ് സഹമുറിയൻ അർമേനിയൻ വംശജനും അമേരിക്കയിൽ സ്ഥിര താമസക്കാരനുമായ അലക്സാണ്ടർ. അലക്സാണ്ടർ ദ ഗ്രേറ്റ് എന്നാണ് ഇദ്ദേഹത്തെ ഞങ്ങൾ വിളിക്കുന്നത്. കഴിഞ്ഞതവണ ബ്രസീലിൽ സഹോദരി ആർപൈനും കൂടെയുണ്ടായിരുന്നു. എല്ലാകാര്യത്തിലും ഇയാൾ ‘ഗ്രേറ്റ്’ എന്ന പദം ഉപയോഗിക്കും. ഫാൻ ഫെസ്റ്റ് കണ്ടു വന്നപ്പോൾ തുടങ്ങിയ ഗ്രേറ്റ് ഇപ്പോഴും നിർത്തിയിട്ടില്ല.
ഫാൻ ഫെസ്റ്റിന് പോകാം എന്ന ചിന്തയിൽ ടിക്കറ്റിങ് സെൻററിനടുത്ത മെട്രോ സ്റ്റേഷനിേലക്ക് നടന്നു. രാവിലെ മുതൽ നീണ്ട ക്യൂവാണ് ടിക്കറ്റിങ് സെൻററിനു മുന്നിൽ. ഇഷ്ട ടീമിെൻറ കളിക്കുവേണ്ടി എന്തു ത്യാഗത്തിന് തയാറായും ടിക്കറ്റിനു വേണ്ടി ലക്ഷങ്ങൾ മുടക്കാൻ മടിയില്ലാതെയും വന്നവർ. പല സുഹൃത്തുകളും ടിക്കറ്റ് അന്വേഷിച്ചു വിളിക്കുന്നുണ്ട്. പക്ഷേ, എന്തു ചെയ്യാം പ്രധാന മത്സര ടിക്കറ്റുകളെല്ലാം കരിഞ്ചന്തയിൽ മാത്രം സുലഭം. അധികാരികളുടെ കണ്ണ് വെട്ടിച്ചു കോടികളുടെ വ്യാപാരം നടക്കുന്ന ഈ മേഖലയിൽ പലരെയും പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കാര്യമായ മാറ്റം വന്നിട്ടില്ല. നൈജീരിയൻ സ്വദേശി ഇതിനായി പ്രത്യേക ഓഫിസ് തന്നെ തുറന്നിട്ടുണ്ട്. ഫൈനലിെൻറ ടിക്കറ്റിന് 3000 ഡോളർ വരെയാണ് വില (രണ്ട് ലക്ഷം രൂപ).
ഫാൻ ഫെസ്റ്റ് നടക്കുന്നത് പ്രസിദ്ധമായ മോസ്കോ യൂനിവേഴ്സിറ്റി ഗ്രൗണ്ടിലാണ്. മെട്രോ ഇറങ്ങി ഇംഗ്ലീഷ് ആരാധകരുടെ ഹുങ്കാരങ്ങൾക്ക് നടുവിലൂടെ നമ്മുടെ വയനാടൻ ചുരത്തിനെ അനുസ്മരിപ്പിക്കുന്ന കാട്ടുവഴികളിലൂടെ ഒരു ട്രക്കിങ്. ഈ കയറ്റം കയറി എത്തുന്നത് യൂനിവേഴ്സിറ്റിക്ക് മുന്നിലെ വലിയ റോഡിലാണ്. വലിയ കമാനങ്ങൾക്ക് ഇടയിലൂടെ വിശദമായ സുരക്ഷാ പരിശോധനകൾക്കുശേഷം ൈകയിലുള്ള ഓവർ കോട്ട് ബാഗിലിട്ടു. കാരണം, വന്ന മുതലുള്ള തണുപ്പ് കുറഞ്ഞ് ഇപ്പോൾ ചെറിയ രീതിയിൽ ചൂട് തുടങ്ങിയിട്ടുണ്ട്. വലിയ ഒരു ഫാൻ ഷോപ്പിലൂടെയാണ് ഗ്രൗണ്ടിെൻറ തുടക്കം. ഒഫീഷ്യൽ പാർട്ട്ണറായ അഡിഡാസിെൻറ ഉൽപന്നങ്ങളാണ് അവിടെ കൂടുതലും വിൽപനക്കുള്ളത്. ഉൽപന്നങ്ങളുടെ വലിയ വില വാങ്ങാനുള്ള ആവേശം പൊടുന്നനെ ചോർത്തികളഞ്ഞു. നേരത്തേ ഫിഫ ഫാൻ ഫെസ്റ്റ് പ്രവേശനത്തിന് ഫീ ചുമത്തിയിരുന്നു പക്ഷേ, റഷ്യ പുതിയ വിപണന തന്ത്രം മെനഞ്ഞത് ഇത്തരം സൗജന്യങ്ങളിലൂടെയാണ്.
അപ്പോഴേക്കും യൂനിവേഴ്സിറ്റി ഗ്രൗണ്ട് ശരിക്കുമൊരു പൂരപറമ്പായി മാറിയിരുന്നു. മൂന്നു വലിയ സ്ക്രീനുകളിലായാണ് മത്സരം കാണിക്കുന്നത്. അതിനു മധ്യേ വലിയ ഒരു സ്റ്റേജിൽ കളിയിടവേളകളിൽ അവതാരകൻ വ്യത്യസ്തമായ സംഭാഷണങ്ങളിലൂടെ കാണികളെ കൈയിലെടുക്കുന്നുമുണ്ട്. ഫുട്ബാൾ മോഡലിൽ തല ഷേവ് ചെയ്ത മൂന്നു ജർമൻസ് എെൻറ ഫോട്ടോക്ക് പോസ് ചെയ്തത് കൗതുകമായി. യൂനിവേഴ്സിറ്റിയുടെ വലിയ സ്തൂപങ്ങളടക്കം വൈദ്യുതി പ്രഭയിൽ കണ്ണഞ്ചിപ്പിക്കുന്നു. നിറയെ ഭക്ഷണശാലകളും വ്യത്യസ്തങ്ങളായ കലാ മത്സരങ്ങളാലും ആകെ ബഹളമയം. ഒരിടത്ത് ടെൻറിനകത്ത് കുറേ ആളുകൾ എന്തിനെയോ പ്രതീക്ഷിച്ച് അക്ഷമരായി നിൽക്കുന്നു, കാരണം അന്വേഷിച്ച് അതിനകത്തെത്തിയപ്പോൾ നൂറോളം മൊബൈൽ ചാർജിങ്യൂനിറ്റുകൾ. മൊബൈലിൽ ചാർജ്ജില്ലാതെ എന്ത് ഫാൻ ഫെസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.