നിഷ്നി നൊവഗ്രാഡ്: ലോകകപ്പിലെ അർജൻറീനയുടെ ദയനീയ പരാജയത്തിനു പിന്നാലെ ആരാധകരോട് മാപ്പ് ചോദിച്ച് കോച്ച് ജോർജ് സാംപോളി. ‘‘ഇൗ പരാജയത്തിന് ഞാനാണ് ഉത്തരവാദി. ആരാധകരോട് ക്ഷമ ചോദിക്കുകയാണ്. വിദൂരങ്ങളിൽനിന്നെത്തി പിന്തുണച്ച ആരാധകരോടും മാപ്പിരക്കുന്നു’’ -തോൽവിക്കു പിന്നാലെ കോച്ച് കുറ്റമേറ്റു പറഞ്ഞു.
കോച്ചിനെതിരെ ആരാധക പ്രതിഷേധം രൂക്ഷമാവുന്നതിനിടെയാണ് സാംപോളിയുടെ ഏറ്റുപറച്ചിൽ. ‘‘ഇൗ മത്സരത്തിനായി മറ്റൊരു പ്ലാൻ വേണ്ടിയിരുന്നു. കാര്യങ്ങൾ മാറ്റിപ്പരീക്ഷിച്ചിരുന്നുവെങ്കിൽ ഫലം ഇതിനേക്കാൾ മെച്ചപ്പെടുമായിരുന്നു. പക്ഷേ, ആ പിഴവിെൻറ ഭാരം ഗോളി കബെയ്യറോയുടെ മേൽ കെട്ടിവെക്കുന്നില്ല’’ -ഗോളിയുടെ പിഴവിലെ ആദ്യ ഗോളിനെ പരാമർശിച്ചുകൊണ്ട് കോച്ച് പറഞ്ഞു.
‘‘ക്രൊയേഷ്യ ഗോളടിച്ച ശേഷം ടീം വൈകാരികമായി തകർന്നു. മെസ്സിയുടെ വ്യക്തിഗത മികവിനെ കേന്ദ്രീകരിച്ചായിരുന്നു ടീം. പക്ഷേ, അദ്ദേഹത്തിനൊപ്പമുയരാനോ കളിക്കാനോ സഹതാരങ്ങൾക്കായില്ല’’ -സാംപോളി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.