സോവിയറ്റ് റഷ്യയുടെ കാലത്തെ ഓർമ്മകൾ പുതുക്കാൻ ഇതാ ഇവിടെ നൂറു ചുവപ്പൻ അഭിവാദ്യങ്ങളോടെ ഒരു ഹോട്ടൽ. പൂർണ്ണമായും ചുവപ്പു മയമുള്ള ഈ ഹോട്ടലിെൻറ ടിഷ്യൂ പേപ്പറിെൻറ കളറിൽ വരെയുണ്ട് വിപ്ലവ മയം. നമ്മുടെ നാട്ടിലെ കോഫീ ഷോപ്പിനെ അനുസ്മരിപ്പിക്കുന്ന ഒരു ചെറിയ കയാണിത്. കവാടത്തിൽ തന്നെ സ്വീകരിച്ച് കൊണ്ട് ‘പ്രവ്ദ’ എന്ന കമ്മ്യൂണിസ്റ്റ് മുഖപത്രത്തിെൻറ കട്ടിംഗ് ഭംഗിയായി ഫ്രയിം ചെയ്തു വെച്ചിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിെൻറ വിജയ വിളംബരം നടത്തുന്ന മൂന്ന് വൻ ശക്തികളുടെ രാഷ്ട്ര തലവന്മാരായ സ്റ്റാലിൻ, റൂസ് വെൽറ്റ്, ചർച്ചിൽ ത്രയങ്ങളുടെ ഫോട്ടോയോട് കൂടിയ പത്രം ഇറങ്ങിയത് 1945 മെയ് 10 നാണ്. വിലയോ വെറും ഇരുപത് കോപക്ക്.
ക്രൂരതയുടെ ആയിരം കഥകളുണ്ടെങ്കിലും ഇന്നും ആധുനിക റഷ്യയുടെ പിതാവായി ജോസഫ് സ്റ്റാലിൻ ജനഹൃദയങ്ങളിൽ വാഴ്ത്തപ്പെടുന്നതിെൻറ കാരണം നാസിസത്തിനെതിരെയുള്ള ഈ ചരിത്ര വിജയമായിരിക്കാം. മെട്രോ മുതൽ ഇവിടത്തെ രാജ പാതകൾ വരെ സ്റ്റാലിെൻറ കൈയ്യൊപ്പ് ചാർത്തിയവയാണ്. മെയ് പത്ത് റഷ്യയുടെ വിജയദിനമായി ഗംഭീര പരിപാടികളോടെ ആചരിക്കപ്പെടുന്നുമുണ്ട്. ലെനിെൻറ വലിയ ഒരു ചുമർ ചിത്രം വലത് ഭാഗത് നിന്ന് എന്നോടെന്തോ പറയുന്നുണ്ട്. യൂറി ഗഗാറിൻ, വലൻറീന തെരഷ് കോവ തുടങ്ങി നാം കേട്ടറിഞ്ഞതും അല്ലാത്തവരുമായ ഒട്ടനവധി പ്രതിഭകളുടെ ചിത്രമുണ്ടിവിടെ.
മറ്റ് കടകളെ അപേക്ഷിച്ചു സാധനങ്ങൾക്ക് വിലയും വളരെ കുറവ്. ക മ്മ്യൂണിസ്റ്റ് ഓർമകളുടെ വലിയ ശേഖരത്തിന് മുന്നിൽ നിന്നും ഒരു കട്ടൻ ചായകഴിച്ച് പുറത്തിറങ്ങുമ്പോഴേക്കും മുന്നിലെ റോഡിലെ ആൾക്കൂട്ടം സംഗീതത്തിെൻറ വലിയ അലയൊലികൾ തീർക്കുന്നുണ്ടായിരുന്നു. രാജ് കപൂർ മുതൽ ഗായകൻ മുകേഷ് വരെ ഒരു നീണ്ട ഇന്ത്യൻ ഗൃഹാതുരത ഇവിടെ പലയിടത്തും ദർശിച്ചു. ഒരക്ഷരം പോലും ഉരിയാടാതിരുന്ന യൂബർ ഡ്രൈവർ ഇന്ത്യ എന്ന് കേട്ടപ്പോൾ ആവേശത്തോടെ സൽമാൻ ഖാൻ എന്ന് പറഞ്ഞത് കലകൾക്ക് ഭൂഖണ്ഡങ്ങളും അതിരല്ല എന്ന് സാക്ഷ്യ പ്പെടുത്തുന്നു.
ഇവിടത്തെ ഒരു തെരവ് തന്നെ അറിയപ്പെടുന്നത് സെർഗയ് പ്രൊക്കോഫീവ് എന്ന വിഖ്യാത സംഗീതജ്ഞെൻറ പേരിലാണ്. തെരുവിലെ അദ്ദേഹത്തിെൻറ വീട് ഒരു മ്യൂസിയമായി നില നിർത്തിയിട്ടുണ്ട്. നമ്മുടെ ചെമ്പൈ ഭാഗവതരുടെ രീതിയിൽ ഒട്ടനവധി സംഗീത പാoശാലകളും ഇദ്ദേഹത്തിെൻറ പേരിലുണ്ടെന്ന് ഇവിടെ ഈ സംഗീത പ്രതിഭയുടെ പൂർണ്ണാ കായ പ്രതിമക്ക് മുന്നിൽ നിന്നും വിദ്യാർത്ഥിനിയായ എലീനയുടെ സാക്ഷ്യം. ഇവിടെ ഇങ്ങനെയാണ് ഏത് കൊച്ചു കുട്ടിയും സംശയ നിവാരണത്തിന് തയ്യാർ. ഇനി ഇംഗ്ലീഷ് അറിയാത്തവരാണെങ്കിൽ എങ്ങനെയെങ്കിലും ആരുടെയെങ്കിലും സഹായത്താൽ കാര്യം പറഞ്ഞാപ്പിച്ചിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.