നോക്കൗട്ട് റൗണ്ടിലേക്കുള്ള അവസാന കടമ്പ കടക്കുക എന്ന അഗ്നിപരീക്ഷയിൽ ഇന്ന് ഏഴു ടീമുകൾ കളത്തിലിറങ്ങുന്നു. പ്രതീക്ഷകളുടെ നൂൽപാലത്തിലേറിയാണ് ഇൗ ടീമുകളെല്ലാം ബൂട്ടുകെട്ടുന്നത്. മത്സരമുള്ള എട്ട് ടീമുകളിൽ ഗ്രൂപ് ഇയിലെ കോസ്റ്ററീക മാത്രമാണ് പുറത്തായത്. ഇൗ ഗ്രൂപ്പിൽ ബ്രസീൽ, സ്വിറ്റ്സർലൻഡ്, സെർബിയ ടീമുകൾ അടുത്ത റൗണ്ട് സ്വപ്നം കാണുേമ്പാൾ ഗ്രൂപ് എഫിൽ മെക്സികോ, ജർമനി, സ്വീഡൻ, ദക്ഷിണ കൊറിയ ടീമുകൾക്കെല്ലാം പ്രതീക്ഷ നിലനിൽക്കുന്നു.
ഗ്രൂപ് ഇ
നാല് പോയൻറ് വീതമുള്ള ബ്രസീലിനും സ്വിറ്റ്സർലൻഡിനുമാണ് കൂടുതൽ സാധ്യതയുള്ളത്. ജയിച്ചാൽ മറ്റു മത്സര ഫലത്തെ ആശ്രയിക്കാതെ ഇരുടീമുകൾക്കും മുന്നേറാം. സെർബിയയെ േനരിടുന്ന ബ്രസീലിന് സമനിലയായാലും മതി. അതേസമയം, സെർബിയക്ക് വിജയമാണ് ആവശ്യം. കോസ്റ്ററീക സ്വിറ്റ്സർലൻഡിനെ വീഴ്ത്തിയാൽ ബ്രസീലുമായി സമനില പിടിച്ചാലും സെർബിയക്ക് മുന്നേറാം. എന്നാൽ, സ്വിറ്റ്സർലൻഡിനെക്കാൾ ഗോൾ വ്യത്യാസമുണ്ടാവണം. നിലവിൽ സ്വിറ്റ്സർലൻഡി േൻറത് പ്ലസ് ഒന്നും സെർബിയയുടേത് പൂജ്യവുമാണ്. കോസ്റ്ററീക സ്വിറ്റ്സർലൻഡിനെ തോൽപിച്ചാൽ സെർബിയയോട് തോറ്റാലും ബ്രസീലിന് മുന്നേറാം.
സെർബിയ x ബ്രസീൽ
മോസ്കോ: ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് സമനില വഴങ്ങിയ ബ്രസീൽ രണ്ടാം കളിയിൽ കോസ്റ്ററീകയെ തോൽപിച്ചിരുന്നു. സ്വിറ്റ്സർലൻഡിനോട് ലീഡ് നേടിയശേഷം സമനില വഴങ്ങിയ കാനറികൾ കോസ്റ്ററീകക്കെതിരെ സമ്പൂർണ ആധിപത്യം പുലർത്തിയിട്ടും ഗോൾ നേടാൻ അവസാന സമയം വരെ കാത്തിരിക്കേണ്ടിവന്നു. മധ്യനിരയിൽ ഫിലിപെ കുടീന്യോയുടെയും മുൻനിരയിൽ നെയ്മറിെൻറയും ഫോം തൃപ്തികരമാണെങ്കിലും ഇതുവരെ ഗോൾ നേടിയിട്ടില്ലാത്ത സെൻട്രൽ സ്ട്രൈക്കർ ഗബ്രിയേൽ ജീസസിെൻറ ഫോമില്ലായ്മയാണ് ബ്രസീൽ കോച്ച് ടിറ്റെയെ അലട്ടുന്ന പ്രശ്നം. ആദ്യ കളിയിൽ കോസ്റ്ററീകയെ കീഴടക്കിയ സെർബിയ രണ്ടാം മത്സരത്തിൽ മുന്നിട്ടുനിന്നശേഷം സ്വിറ്റ് സർലൻഡിനോട് തോറ്റിരുന്നു. മുൻനിരയിലെ അലക്സാണ്ടർ മിത്രോവിചും സെർഗജ് മിലെേങ്കാവിച് സാവിചും ഫോമിലായാൽ ബ്രസീലിനെ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് സെർബിയ.
സ്വിറ്റ്സർലൻഡ് x കോസ്റ്ററീക
നിഷ്നി: പ്രമുഖ താരങ്ങളായ ഗ്രാനിത് ഷാക, ഷെർദാൻ ഷാകീരി, സ്റ്റെഫാൻ ലീച്ചൻസ്റ്റൈനർ എന്നിവർ വിലക്കില്ലാതെ രക്ഷപ്പെട്ടതിെൻറ ആശ്വാസത്തിൽ ജയം തേടിയിറങ്ങുന്ന സ്വിറ്റ്സർലൻഡിന് മുന്നിൽ കോസ്റ്ററീകയുടെ ഗോൾവലക്കു മുന്നിലെ വൻമതിൽ കെയ്ലർ നവാസായിരിക്കും പ്രധാന തടസ്സം. ബ്രസീലിനെതിരെ അപാര സേവുകളുമായി അവസാനം വരെ പിടിച്ചുനിന്ന നവാസിനെ എങ്ങനെ കീഴടക്കുന്നു എന്നതായിരിക്കും സ്വിസ് ടീമിെൻറ ഗതി നിർണയിക്കുക.
ഗ്രൂപ് എഫ്
രണ്ടു കളിയും ജയിച്ച മെക്സികോക്ക് അടുത്ത റൗണ്ട് ഉറപ്പില്ലാതിരിക്കുകയും ഒറ്റ പോയൻറുമില്ലാത്ത ദക്ഷിണ കൊറിയക്ക് മുന്നേറ്റ സാധ്യത നിലനിൽക്കുകയും ചെയ്യുന്നു എന്നതാണ് ഇൗ ഗ്രൂപ്പിലെ കൗതുകകരമായ സ്ഥിതിവിശേഷം. മെക്സികോക്ക് ആറും ജർമനിക്കും സ്വീഡനും മൂന്നു വീതവുമാണ് േപായൻറ്. കൊറിയക്കെതിരെ ജയിച്ചാൽ ജർമനിക്കും മെക്സികോയെ വീഴ്ത്തിയാൽ സ്വീഡനും ആറ് പോയൻറിലെത്താം. അപ്പോൾ ഗോൾ വ്യത്യാസമാവും മുന്നോട്ടുപോകുന്നവരെ നിർണയിക്കുക. നിലവിൽ മെക്സികോക്ക് പ്ലസ് രണ്ട് ഗോൾ വ്യത്യാസമുണ്ട്. ജർമനിക്കും സ്വീഡനും പൂജ്യം വീതമാണ്. ജർമനിയും മെക്സികോയും ജയിച്ചാൽ ഇരുടീമുകളും മുന്നേറും. മെക്സികോക്ക് സമനിലയായാൽതന്നെ ഗ്രൂപ് ചാമ്പ്യന്മാരായി കുതിക്കാം. കൊറിയ ജർമനിയെ അട്ടിമറിക്കുകയും സ്വീഡൻ മെക്സികോയോട് തോൽക്കുകയും ചെയ്താൽ ജർമനി, സ്വീഡൻ, കൊറിയ ടീമുകൾക്ക് മൂന്ന് പോയൻറ് വീതമാവും. അപ്പോഴും ഗോൾ വ്യത്യാസമാവും രണ്ടാം സ്ഥാനക്കാരെ നിശ്ചിയിക്കുക. നിലവിൽ മൈനസ് രണ്ട് ഗോൾ വ്യത്യാസമുള്ള കൊറിയക്ക് ജർമനിയെ വൻ വ്യത്യാസത്തിൽ തോൽപിക്കണം.
ദ. കൊറിയ x ജർമനി
കസാൻ: ആദ്യ കളിയിൽ മെക്സികോക്കെതിരെയും പിന്നീട് സ്വീഡനെതിരെയും ആധിപത്യം പുലർത്തിയിട്ടും അതിനനുസരിച്ച് ഗോളുകൾ നേടാൻ കഴിയാതിരുന്ന ജർമനിക്ക് ഒടുവിൽ ആയുസ്സ് നീട്ടിനൽകിയത് മധ്യനിരയിലെ വിശ്വസ്തൻ ടോണി ക്രൂസിെൻറ അവസാന നിമിഷ ഇന്ദ്രജാലമാണ്. സുപ്രധാന ടൂർണമെൻറുകളിൽ ജർമനിയെ ഒരിക്കലും എഴുതിത്തള്ളാനാവില്ലെന്നതിെൻറ തെളിവ് കൂടിയായിരുന്നു ആ ഗോൾ. മുൻനിരയുടെ ഗോൾ ദാരിദ്ര്യമാണ് ജർമനിയെ കുഴക്കുന്നത്. തിമോ വെർണർ നന്നായി കളിക്കുേമ്പാഴും ഇതുവരെ സ്കോർ ചെയ്തിട്ടില്ല. ലോകകപ്പിൽ 10 ഗോളുകൾ സ്വന്തമായുള്ള തോമസ് മ്യൂളർ ഒട്ടും ഫോമിലല്ല. മെസ്യൂത് ഒാസിലിന് പകരം അവസരം ലഭിച്ച മാർകോ റോയിസിെൻറ മികവാണ് ടീമിന് തുണയാവുന്നത്. ചുവപ്പുകാർഡ് കണ്ട ജെറോം ബോട്ടങ്ങിെൻറ സ്ഥാനത്ത് പരിക്കുമാറിയ മാറ്റ് ഹുമ്മൽസ് പ്രതിരോധമധ്യത്തിൽ തിരിച്ചെത്തും. കൊറിയൻ നിര ഒരിക്കൽകൂടി ആശ്രയിക്കുക സൂപ്പർ താരം ഹ്യൂങ് മിൻ സണിനെയാവും.
മെക്സികോ x സ്വീഡൻ
എകതരീൻബർഗ്: രണ്ടു കളികളും ജയിച്ച മെക്സികോ ഹാട്രിക് വിജയം ലക്ഷ്യമിടുേമ്പാൾ മുന്നേറണമെങ്കിൽ ജയം അനിവാര്യമാണ് സ്വീഡന്. ഹിർവിങ് ലൊസാനോയുടെയും കാർലോസ് വേലയുടെയും ഹാവിയർ ഹെർണാണ്ടസിെൻറയും കരുത്തിൽ അതിവേഗ പ്രത്യാക്രമണ ഫുട്ബാൾ കാഴ്ചവെക്കുന്ന മെക്സികോ തിരമാലകളെ തടഞ്ഞുനിർത്തുക ആന്ദ്രിയാസ് ഗ്രാൻക്വിസ്റ്റിെൻറ നേതൃത്വത്തിലുള്ള സ്വീഡിഷ് പ്രതിരോധത്തിന് പ്രയാസകരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.