പാരിസ്: വമ്പന്മാരുടെ സൗഹൃദ പോരാട്ടത്തിൽ സ്പെയിനിനും ഇറ്റലിക്കും ജയം. അതേസമയം, യൂറോ ചാമ്പ്യന്മാരായ പോർചുഗലിന് തോൽവി. മുൻ ലോക ചാമ്പ്യന്മാരുടെ അങ്കത്തിൽ ഫ്രാൻസിനെതിരെ മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു സ്പെയിനിെൻറ ജയം. പാരിസിൽ നടന്ന പോരാട്ടത്തിൽ ഡേവിഡ് സിൽവയും (68ാം മിനിറ്റ്), ജെറാഡ് ഡിലോഫുമാണ് (77) സ്പെയിനിനായി സ്കോർ ചെയ്തത്.
തുടർതോൽവികളിൽ വലയുന്ന നെതർലൻഡ്സിനെതിെര 1-2നായിരുന്നു ഇറ്റലിയുടെ ജയം. അതേസമയം, ജന്മനാട്ടിൽ കളിക്കാനിറങ്ങിയപ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സംഘം സ്വീഡനോട് 2-3ന് തോറ്റത്. ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോയുടേതടക്കം രണ്ടു ഗോളിന് പോർചുഗലായിരുന്നു ലീഡ് ചെയ്തത്. 18ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ ഗോൾ നേടി. 34ാം മിനിറ്റിൽ സ്വീഡിഷ് താരം സമ്മാനിച്ച സെൽഫ് ഗോളിലൂടെ ലീഡുയർന്നു. എന്നാൽ, രണ്ടാം പകുതിയിൽ വിക്ടർ കാലിസണിെൻറ ഇരട്ട ഗോളിൽ (57, 76) സ്വീഡൻ ഒപ്പമെത്തി. ഇഞ്ചുറി ടൈമിൽ വിജയം സമ്മാനിച്ച് പോർചുഗൽ വക സെൽഫ് ഗോളെത്തി.ബെൽജിയം-റഷ്യ സൗഹൃദ പോരാട്ടം 3-3ന് സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.