ബർലിൻ: ബ്രസീലിനൊരു കണക്കുതീർക്കാനുണ്ട്. മത്സരം സൗഹൃദത്തിെൻറ പേരിലാണെങ്കിലും കാനറിക്കൂട്ടത്തിന് ജർമനിക്കെതിരെ ജയിച്ചേ തീരൂ. സ്വന്തം മൈതാനത്ത്, നാട്ടുകാർക്കു മുന്നിൽ ലോകകിരീടം സ്വപ്നംകണ്ടിറങ്ങിയ തങ്ങളെ നാലു വർഷം മുമ്പ് 7-1ന് നാണംകെടുത്തിക്കളഞ്ഞ ലോക ചാമ്പ്യന്മാർക്കെതിരെ അങ്ങനെയെങ്കിലും പകരംവീട്ടാനുള്ള ശ്രമത്തിലാണ് ബ്രസീൽ. നിലവിലെ ഫോമിൽ അത് അപ്രാപ്യമല്ലതാനും. സമീപകാലത്ത് നടന്ന മത്സരങ്ങളിലെല്ലാം ബ്രസീൽ മികച്ച വിജയങ്ങളാണ് കരസ്ഥമാക്കിയത്. കഴിഞ്ഞദിവസത്തെ സൗഹൃദ മത്സരത്തിൽ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന റഷ്യക്കെതിരെ 3-0ത്തിനാണ് ബ്രസീൽ ജയിച്ചത്.
ജർമനിക്കെതിരെ ജയം നേടി വമ്പൻ പരാജയത്തിെൻറ നാണക്കേട് ഒരുപരിധിവരെയെങ്കിലും മായ്ക്കണമെന്ന നിശ്ചയദാർഢ്യത്തിലാണ് ബ്രസീൽ കോച്ച് ടിറ്റെ. ‘‘ആ മത്സരം ബ്രസീൽ ജനതക്കേൽപിച്ച ആഘാതം കടുത്തതാണ്. അതിെൻറ ‘പ്രേത’ത്തിൽനിന്ന് ടീം കരകയറിയേ തീരൂ. അതിനാൽതന്നെ മികച്ച പ്രകടനത്തോടെ ജയിക്കാനാണ് ശ്രമം’’ -ടിറ്റെ പറഞ്ഞു. റഷ്യയെ തോൽപിച്ച ടീമിൽനിന്ന് ഒരു മാറ്റവുമായിട്ടായിരിക്കും ടീം ജർമനിക്കെതിരെ ഇറങ്ങുകയെന്ന് കോച്ച് അറിയിച്ചു. ഡഗ്ലസ് സിൽവക്ക് പകരം െഫർണാണ്ടീന്യോ കളത്തിലെത്തും. അതേസമയം, ജർമനി കൂടുതൽ മാറ്റങ്ങളുമായാവും ഇറങ്ങുക. മെസ്യൂത് ഒസീലും തോമസ് മ്യൂളറും ടീമിലുണ്ടാവില്ല. ഇൽകായ് ഗുൻഡോഗന് അവസരം ലഭിക്കും.
ഇന്ന് ജർമനിയെ നേരിടുന്ന ബ്രസീൽ താരങ്ങളായ മാഴ്സലോയും ഗബ്രിയേൽ ജീസസും പരിശീലനത്തിനിടെ
സ്പെയിൻ-അർജൻറീന, ഇംഗ്ലണ്ട്-ഇറ്റലി തുടങ്ങിയവയാണ് ഇന്നും നാളെയുമായി നടക്കുന്ന സൗഹൃദ പോരാട്ടത്തിലെ മറ്റു പ്രധാന മത്സരങ്ങൾ. കഴിഞ്ഞ കളിയിൽ ഇറ്റലിക്കെതിരെ ജയം സ്വന്തമാക്കിയെങ്കിലും മുൻനിരയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അർജൻറീന പരിശീലകൻ ജോർജ് സാംപോളിക്ക് ഇനിയുമായിട്ടില്ല. ലയണൽ മെസ്സിക്കൊത്ത തുണക്കാരനെ ലോകകപ്പിനുമുമ്പ് കണ്ടെത്താനുള്ള ദൗത്യത്തിലേക്കുള്ള പരീക്ഷണങ്ങളായിരിക്കും സ്പെയിനിനെതിരെയും സാംപോളി നടത്തുക. സ്പെയിൻ കോച്ച് യൂലൻ ലോപറ്റ്യൂഗിയും മുൻനിരയുടെ കാര്യത്തിൽ ത്രിശങ്കുവിലാണ്.
ഡീഗോ കോസ്റ്റ, അൽവാരോ മൊറാറ്റ, റോഡ്രീഗോ മൊറേനോ, ഇയാഗോ ആസ്പാസ് തുടങ്ങിയവരിൽ ആരെ ആശ്രയിക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മറ്റു സൗഹൃദ മത്സരങ്ങൾ: ജപ്പാൻ-യുക്രെയ്ൻ, അർമീനിയ-ലിേത്വനിയ, ജോർജിയ-എസ്തോണിയ, റഷ്യ-ഫ്രാൻസ്, അസർബൈജാൻ-മാസിഡോണിയ, ഇറാൻ-അൽജീരിയ, സ്വിറ്റ്സർലൻഡ്-പനാമ, മോണ്ടിനെഗ്രോ-തുർക്കി, ബോസ്നിയ-സെനഗൽ, ഡെന്മാർക്-ചിലി, ഗ്രീസ്-ഇൗജിപ്ത്, ഹംഗറി-സ്കോട്ട്ലൻഡ്, മൾഡോവ-െഎവറികോസ്റ്റ്, തുനീഷ്യ-കോസ്റ്ററീക്ക, സ്ലൊവീനിയ-ബെലറൂസ്, ലക്സംബർഗ്-ഒാസ്ട്രിയ, റുേമനിയ-സ്വീഷൻ, ബെൽജിയം-സൗദി അറേബ്യ, പോളണ്ട്-ദക്ഷിണ കൊറിയ, ആസ്ട്രേലിയ-കൊളംബിയ, മൊറോകോ-ഉസ്ബെകിസ്താൻ, സെർബിയ-നൈജീരിയ, അമേരിക്ക-പരേഗ്വ, െഎസ്ലൻഡ്-പെറു, മെക്സിേകാ-ക്രൊയേഷ്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.