നേട്ടങ്ങളുടെ പട്ടികയിലേക്ക്​ മറ്റൊരു പൊൻതൂവൽ, ​േഗ്ലാബ്​ സോക്കർ അവാർഡ്​ ക്രിസ്​റ്റ്യാനോക്ക്​

ദു​ബൈ​: ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക്​ മറ്റൊരു പൊൻതൂവലായി ​േഗ്ലാബൽ സോക്കർ പുരസ്​കാരം. ബാലൺ ഡി ഒാർ, ഫിഫ പുരസ്​കാരങ്ങൾക്കു പിന്നാലെയാണ്​ മികച്ച ഫുട്​ബാളർക്കുള്ള ഗ്ലോബ്​ സോക്കറിന്​ റയൽമഡ്രിഡ്​-പോർചുഗൽ താര​ം അർഹനാവുന്നത്​.

തുടർച്ചയായി രണ്ടാമത്തെയും കരിയറിലെ നാലാമത്തെയും പുരസ്​കാരമാണിത്​. 2011, 2014, 2016 സീസണുകളിലായിരുന്നു നേരത്തെ അവാർഡ്​ നേടിയത്​. യൂറോപ്യൻ ഫുട്​ബാൾ ഏജൻറ്​സ്​ അസോസിയേഷനും യൂറോപ്യൻ ക്ലബ്​സ്​ അസോസിയേഷനും സംയുക്​തമായി നൽകുന്ന പുരസ്​കാര പ്രഖ്യാപന ചടങ്ങിന്​ ദുബൈ​ ആണ്​ വേദിയായത്​. മികച്ച ക്ലബായി റയൽ മഡ്രിഡും കോച്ചായി സിനദിൻ സിദാനെയും തിരഞ്ഞെടുത്തു. 

Tags:    
News Summary - Globe Soccer Awards: Cristiano Ronaldo wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.