മെസ്സിയോ റോണോയോ..?

ദുബൈ: ഗ്ളോബ് സോക്കര്‍ പ്ളെയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, അന്‍േറായിന്‍ ഗ്രീസ്മാന്‍ പോരാട്ടം. ഡിസംബര്‍ 27ന് ദുബൈയിലാണ് അവാര്‍ഡ് പ്രഖ്യാപനം. വര്‍ഷത്തെ മികച്ച ഫുട്ബാള്‍ താരം, മികച്ച കോച്ച്, ക്ളബ് എന്നിവക്കാണ് പുരസ്കാരം. 2010ല്‍ ആരംഭിച്ച ഗ്ളോബ് സോക്കര്‍ അവാര്‍ഡില്‍ 2011 മുതലാണ് മികച്ചതാരത്തിനുള്ള അവാര്‍ഡ് ആരംഭിച്ചത്. 2011, 14 വര്‍ഷങ്ങളില്‍ ക്രിസ്റ്റ്യാനോയായിരുന്നു മികച്ച താരം. കഴിഞ്ഞവര്‍ഷം ലയണല്‍ മെസ്സിയും താരമായി. ചുരുക്കപ്പട്ടികയില്‍നിന്ന് ലൂയി ഫിഗോ, ഫാബിയോ കാപ്പെല്ളോ എന്നിവരടങ്ങിയ വിദഗ്ധ സമിതി അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കും. 

മികച്ച താരങ്ങള്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരെത് ബെയ്ല്‍ (റയല്‍), ഗ്രീസ്മാന്‍ (അത്ലറ്റികോ), ലയണല്‍ മെസ്സി (ബാഴ്സലോണ), ഹിഗ്വെ്ന്‍ (നാപോളി), ജാമിവാര്‍ഡി (ലെസ്റ്റര്‍). 

കോച്ച്: സിനദിന്‍ സിദാന്‍ (റയല്‍), ക്ളോഡിയോ റനേരി (ലെസ്റ്റര്‍), ഫെര്‍ണാണ്ടോ സാന്‍േറാസ് (പോര്‍ചുഗല്‍), മാക്സ് അലെഗ്രി (യുവന്‍റസ്), യുനായ് എംറി (സെവിയ്യ).

ക്ലബ് ഓഫ് ദ ഇയര്‍: റയല്‍ മഡ്രിഡ്, ലീഗിയ വാര്‍സോ, ലെസ്റ്റര്‍, സെവിയ്യ, മോള്‍ഡെ. 
Tags:    
News Summary - globe soccer awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.