കേരളത്തിെൻറ കായികഭൂപടത്തിൽ വനിത ഫുട്ബാൾ ടീം ചരിത്രനേട്ടം അടയാളപ്പെടുത്തിയതി െൻറ ആവേശം അണഞ്ഞിട്ടില്ല. 10 ഇന്ത്യൻ താരങ്ങൾ അണിനിരന്ന മണിപ്പൂരി ക്ലബ് ക്രിഫ്സ എഫ്.സി യെ 2-1ന് മലർത്തിയടിച്ചായിരുന്നു ഗോകുലം കേരള ഇന്ത്യൻ വനിത ലീഗിെൻറ നാലാം സീസൺ കിരീടം തങ്ങളുടെ ഷോക്കേസിലെത്തിച്ചത്.
ഇൗ പെൺകുതിപ്പിനു പിന്നിൽ വിയർപ്പൊഴുക്കിയവരിൽ കോച്ച് കണ്ണൂരുകാരി പി.വി. പ്രിയയുടെ പ്രിയപ്പെട്ട ശിഷ്യരായി നാലു മലയാളി താരങ്ങളുമുണ്ടായിരുന്നു. കോഴിക്കോട് കക്കോടി സ്വദേശിനി കെ.വി. അതുല്യ (24), വയനാട് മേപ്പാടി സ്വദേശിനി മഞ്ജു ബേബി (21), കണ്ണൂർ കണ്ണവം സ്വദേശിനി സി. സിവിഷ (21), പാലക്കാട് അഞ്ചുമൂർത്തിമംഗലം സ്വദേശിനി സി. രേഷ്മ (21) എന്നിവർ. തൃശൂർ ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളജിൽ പി.ജി വിദ്യാർഥികളാണ് രേഷ്മയും മഞ്ജുവും സിവിഷയും.
അതുല്യ തൃശൂർ മാള മൗണ്ട് കാർമൽ കോളജ് വിദ്യാർഥിനിയും. കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ പഠിക്കുേമ്പാൾ കോച്ച് പി.വി. പ്രിയയോടുള്ള ഇഷ്ടംകൊണ്ടാണ് രേഷ്മയും മഞ്ജുവും പന്തുതട്ടാനിറങ്ങുന്നത്. പിന്നെ കാൽപന്തിനോടായി ഏറെയിഷ്ടം. അതുല്യ നടക്കാവ് സ്കൂളിൽനിന്നും സിവിഷ തിരുവനന്തപുരം ജി.വി. രാജയിൽനിന്നുമാണ് പന്തുകളിയിലേക്കിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.