കോഴിക്കോട്: ആദ്യ മത്സരത്തിലെ വിജയത്തിനുശേഷം രണ്ട് എവേ പോരാട്ടങ്ങൾ കഴിഞ്ഞ് ഗോ കുലം കേരള എഫ്.സി സ്വന്തം തട്ടകത്തിൽ വീണ്ടുമിറങ്ങുന്നു. കോഴിക്കോട് കോർപറേഷൻ സ് റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി 7.15ന് ഐസോൾ എഫ്.സിക്കെതിരെയാണ് ഐ ലീഗിൽ ഗോകുലത്തി െൻറ പുതുവർഷപ്പോര്.
മൂന്നു കളികളിൽനിന്ന് രണ്ടു ജയവും ഒരു തോൽവിയുമടക്കം ആ റു പോയൻറുമായി ഗോകുലം പട്ടികയിൽ അഞ്ചാമതാണ്. അഞ്ചു മത്സരങ്ങൾ കളിച്ച, മിസോറമിൽ നിന്നുള്ള ഐസോൾ എഫ്.സിക്ക് ആറു പോയൻറാണുള്ളത്. ഡി സ്പോർട്ടും മലയാളം ചാനലായ 24 ന്യൂ സും മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. ജിയോ ടി.വിയിലും തത്സമയം സ്ട്രീമിങ്ങുണ്ട്. സ്ത്രീകൾക്ക് ഗാലറിയിൽ പ്രവേശനം സൗജന്യമാണ്.
കലിപ്പടക്കണം
മുൻവർഷങ്ങളിൽ ‘ജയൻറ് കില്ലേഴ്സ്’ എന്ന വിളിപ്പേരുണ്ടായിരുന്ന ഗോകുലത്തിന് ഐസോൾ എഫ്.സി എന്ന കടമ്പ ഇതുവരെ മറികടക്കാനായിട്ടില്ല. കഴിഞ്ഞ രണ്ടു സീസണുകളിലെ നാലു മത്സരങ്ങളിലും ഐസോൾ ഗോകുലത്തെ മലർത്തിയടിച്ചിരുന്നു. കുറിയ പാസുകളുമായി അതിവേഗത്തിൽ മുന്നേറുന്ന ഐസോളിെൻറ ആത്മവിശ്വാസത്തിന് കാരണവും ഈ അപരാജിത റെക്കോഡാണ്.
പുണെ എഫ്.സി അക്കാദമിയിൽ കളി പഠിച്ച വില്യം ലാൽനൻഫെലയും യുവ മിഡ്ഫീൽഡർ റോച്ചർസെലയും ആണ് ഗോകുലത്തിന് ഭീഷണിയാകുന്ന ഐസോൾ താരങ്ങൾ. ലൈബീരിയയുെട മിഡ്ഫീൽഡർ ആൽഫ്രഡ് ജെറിയാനും നോട്ടപ്പുള്ളിയാണ്. അതേസമയം, മാർക്കസ് ജോസഫും ഹെൻറി കിസേക്കയുമടങ്ങുന്ന ഗോകുലം മുൻനിരയെ തടഞ്ഞിടാൻ ഉശിരുള്ള താരങ്ങൾ ഐസോൾ പ്രതിരോധത്തിലില്ല.
മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, സാൾഗോക്കർ, ഷില്ലോങ് ലജോങ് മുതൽ െകാച്ചിയിലെ ഈഗ്ൾസ് എഫ്.സി വരെയുള്ള ക്ലബുകളുടെ പരിശീലകനായിരുന്ന സ്റ്റാൻലി റൊസാരിയോയാണ് ഐസോളിന് ഇത്തവണ തന്ത്രങ്ങളോതുന്നത്. ഈ സീസണിൽ തുടർച്ചയായ മൂന്ന് ഹോം മത്സരങ്ങളിൽ സമനില വഴങ്ങിയതിെൻറ നിരാശ റൊസാരിയോയുടെ വാക്കുകളിലുണ്ട്. നിരവധി അവസരങ്ങൾ കിട്ടിയിട്ടും ഗോളടിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു മത്സരങ്ങളിൽനിന്ന് ആറു പോയൻറുള്ള ടീമിെൻറ പ്രകടനത്തിൽ തൃപ്തനാണെങ്കിലും പട്ടികയിൽ മുന്നിൽ കയറാൻ ഇനിയുള്ള മത്സരങ്ങളിൽ വിജയം നിർബന്ധമാണെന്ന് റൊസാരിയോ പറഞ്ഞു.
നിരവധി േഗാളവസരങ്ങൾ തുലച്ച ഗോകുലം കഴിഞ്ഞ കളിയിൽ മോഹൻ ബഗാനോട് തോറ്റതിെൻറ ക്ഷീണത്തിലാണ്. എന്നാൽ, ബഗാനോട് തോറ്റത് ടീമിെൻറ മനോവീര്യത്തെ ബാധിച്ചിട്ടില്ലെന്ന് കോച്ച് സാൻറിയാഗോ വരേല പറഞ്ഞു. െസറ്റ്പീസുകളിൽനിന്ന് ഗോൾ വഴങ്ങുന്ന ദൗർബല്യമെല്ലാം പരിഹരിച്ച് മുന്നോട്ടുപോകാനാണ് ലക്ഷ്യം. ഒരു കളിയിലെ സസ്പെൻഷനുശേഷം ആന്ദ്രെ എറ്റിയെന്ന തിരിച്ചെത്തുന്നത് ഗോകുലം പ്രതിരോധത്തിന് കരുത്ത് കൂട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.