കോഴിക്കോട്: പരിക്കിെൻറ പിടിയിലാണെങ്കിലും വിജയപ്രതീക്ഷയോടെ പന്തുതട്ടാനൊരുങ്ങുകയാണ് ഗോകുലം കേരള എഫ്.സി. െഎ ലീഗിൽ ആറാം മത്സരത്തിൽ നിലവിലെ ജേതാക്കളായ െഎസോൾ എഫ്.സിയുമായി ഉച്ചക്ക് രണ്ടുമണിക്കാണ് നിർണായകപോരാട്ടം. വിജയത്തോടെ ഫുട്ബാൾ പ്രേമികൾക്ക് പുതുവർഷ സമ്മാനം നൽകാനാണ് ഗോകുലം ഒരുങ്ങുന്നത്. അഞ്ച് മത്സരങ്ങളിൽനിന്ന് ഒന്നു വീതം ജയവും സമനിലയും മൂന്നൂ തോൽവിയുമായി നാലു പോയൻറുള്ള ഗോകുലം എട്ടാം സ്ഥാനത്താണുള്ളത്. തോൽവിയറിയാതെ കുതിച്ച മിനർവ പഞ്ചാബ് എഫ്.സിയെ കീഴടക്കി വരുന്ന െഎസോൾ നാലു മത്സരങ്ങളിൽനിന്ന് ഏഴു പോയൻറുമായി ഗോകുലത്തിന് തൊട്ടുമുകളിലാണ്. കഴിഞ്ഞ സീസണിൽ തകർപ്പൻ മുന്നേറ്റത്തോടെ ലീഗ് ജേതാക്കളായ െഎസോളിൽനിന്ന് ഏഴു പ്രമുഖ താരങ്ങളും കോച്ച് ഖാലിദ് ജമീലും വിട്ടുപോയിരുന്നു.
എങ്കിലും മലമുകളിലെ യുവതാരങ്ങൾക്ക് പോരാട്ടവീര്യം നഷ്ടമായിട്ടില്ല. പരിചിതമല്ലാത്ത ചൂടിൽ കളിക്കാനിറങ്ങുന്നതിൽ ബുദ്ധിമുട്ടിെല്ലന്ന് െഎസോളിെൻറ പുതിയ കോച്ച് പൗലോ മെനസെസ് പറഞ്ഞു. രണ്ടു ടീമുകൾക്ക് ചൂട് ഒരുപോെലയാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ടീമിെൻറ പ്രകടനത്തിൽ ഏറെ സന്തുഷ്ടനാണ്. കഴിഞ്ഞ സീസണിലെ പ്രകടനം ആവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഒാരോ മത്സരവും ജയിച്ച് മൂന്നു പോയൻറ് നേടി കുതിക്കുകയാണ് ലക്ഷ്യം. എല്ലാ ടീമുകൾക്കും ഇത്തവണ കിരീടസാധ്യതയുണ്ട്. പ്രീമിയർലീഗിൽ െലസ്റ്റർ സിറ്റിയും െഎ ലീഗിൽ െഎസോൾ എഫ്.സിയും പിന്നിൽ നിന്ന് കുതിച്ചെത്തിയവരാണ്. ഇന്ത്യൻ ആരോസ് ടീം മികച്ചതും ഭാവിയുള്ളതുമാണ്. ഇന്ത്യൻ സീനിയർ താരങ്ങളിൽ സുനിൽ ഛേത്രിയും ജെജെ ലാൽപെഖുലയും മിടുക്കരാണെന്നും പൗലോ മെനസെസ് പറഞ്ഞു. സ്വന്തം തട്ടകത്തിൽ ഗോകുലം അപകടകാരികളാണെന്നും തിങ്കളാഴ്ചത്തെ മത്സരം കടുപ്പമേറിയതായിരികുെമന്നും െഎസോൾ ക്യാപ്റ്റൻ ആൽഫ്രഡ് ജെർയാൻ പറഞ്ഞു.
ഗോകുലം നിരയിൽ വിദേശ താരങ്ങളായ ഖാലിദ് അൽസല, കാമോ സ്റ്റീഫൻ ബായി, ഇന്ത്യൻ താരം രോഹിത് മിർസ എന്നിവർ പരിക്ക് കാരണം തിരിച്ചുപോയി. ഇൗസ്റ്റ്ബംഗാളിനെതിരായ മത്സരത്തിൽ പരിക്കേറ്റ രോഹിതിന് ആറുമാസത്തേക്ക് കളിക്കാനാവില്ല. സുശാന്ത് മാത്യുവും കോഴിക്കോട്ട് ഇറങ്ങാനിടയില്ല. മുൻ എം.ജി സർവകലാശാല ക്യാപ്റ്റനായ മുഹമ്മദ് റാഷിദ് ടീമിനെ നയിക്കും. ഇന്ത്യൻ ആരോസിനോടും ഇൗസ്റ്റ്ബംഗാളിനോടും മികച്ച കളി പുറത്തെടുക്കാനായതിെൻറ സന്തോഷം വാർത്തസമ്മേളനത്തിൽ ഗോകുലം കോച്ച് ബിനോ ജോർജ് മറച്ചുവെച്ചില്ല. അർജുൻ ജയരാജും റാഷിദുമടക്കമുള്ള യുവതാരങ്ങളിലാണ് ടീമിെൻറ പ്രതീക്ഷ.
മായി ഇൗസ്റ്റ് ബംഗാൾ തന്നെയാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.