കോഴിക്കോട്: കളത്തിനു പുറത്തെ ‘അങ്ക’ത്തിനുശേഷം തെക്ക്-വടക്കൻ പോരാട്ടം മൈതാനത ്തെത്തിയപ്പോൾ ഗോകുലവും റിയൽ കശ്മീരും ബാലാബലം. കോർപറേഷൻ സ്റ്റേഡിയത്തിൽ െഎ ലീ ഗിലെ വാശിയേറിയ മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾവീതമടിച്ച് സമനിലയിൽ പിരിയുകയ ായിരുന്നു. ആതിഥേയർക്കുവേണ്ടി പ്രീതം സിങ്ങും കശ്മീരിനായി സർചന്ദ്ര സിങ്ങും ഗോളുകൾ നേടി. ഈസ്റ്റ് ബംഗാളിനെതിരെ അണിനിരത്തിയ ടീമിൽ അഞ്ച് മാറ്റങ്ങളുമായാണ് ഗോകുലം കശ്മീരിനെ നേരിടാനിറങ്ങിയത്. ഗോൾകീപ്പർ ഷിബിൻരാജ് സർവിസസിലേക്ക് മടങ്ങിയതിനാൽ മുൻ ഡൽഹി ഡൈനാമോസ് താരം അർണബ് ദാസിനായിരുന്നു വല കാക്കാനുള്ള ചുമതല. മുന്നേറ്റത്തിൽ സബയ്ക്കൊപ്പം നൈജീരിയൻ താരം സണ്ടേ യിങ്കയുമാണ് മുന്നേറ്റനിരയെ നയിച്ചത്.
കാണികൾ കാത്തിരുന്ന വീറും വാശിയുമില്ലാതെയാണ് ഇരു ടീമുകളും ആദ്യ മിനിറ്റുകളിൽ പന്ത് തട്ടിയത്. പ്രതീക്ഷിച്ച മുന്നേറ്റങ്ങൾ പിറക്കാതിരുന്ന മത്സരത്തിെൻറ ആദ്യ മിനിറ്റുകൾ വിരസമായിരുന്നു. ആദ്യ 15 മിനിറ്റുകൾക്കുശേഷം ആക്രമണം കടുപ്പിച്ച ഗോകുലം 20ാം മിനിറ്റിൽ മുന്നിലെത്തി. മൈതാനത്തിെൻറ മധ്യ ഭാഗത്തുനിന്ന് അർജുൻ നൽകിയ പന്ത് കശ്മീരിെൻറ പ്രതിരോധനിരയിൽ ആശയക്കുഴപ്പമുണ്ടാക്കിയപ്പോൾ മുന്നോട്ടോടിയെത്തിയ പ്രീതം സിങ് ഗോൾകീപ്പർക്ക് മുകളിലൂടെ വലകുലുക്കി ഗോകുലത്തെ മുന്നിലെത്തിച്ചു.
‘പന്തടക്കി’ ഗോകുലം; ‘
ഷോട്ടടിച്ച്’ കശ്മീർ
രണ്ടാം പകുതിയിൽ പന്തടക്കത്തിലും പ്രതിരോധത്തിലും ഗോകുലം മുന്നിൽ നിന്നെങ്കിലും തുടർച്ചയായ ആക്രമണങ്ങളിലൂടെ കശ്മീർ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. ഗോകുലത്തിെൻറ ബോക്സിനുള്ളിൽ പലവട്ടം ഇരമ്പിയടുത്ത് കശ്മീർ താരങ്ങൾ രണ്ടാം പകുതിയിൽ മേധാവിത്വം പുലർത്തി. കശ്മീരിെൻറ മുന്നേറ്റങ്ങൾക്ക് 69ാം മിനിറ്റിലാണ് ഫലം കണ്ടത്. മധ്യനിരയിൽനിന്നെത്തിയ പന്ത് മനോഹരമായൊരു ഇടംകാലനടിയിലൂടെ സുർചന്ദ്ര സിങ്ങാണ് വലയിലെത്തിച്ചത്. എട്ട് കളി കഴിഞ്ഞേപ്പാൾ റിയൽ കശ്മീർ രണ്ടും (14 പോയൻറ്) ഗോകുലം (10) ആറാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.