കോഴിക്കോട്: ഡ്യൂറൻറ് കപ്പ് കിരീടനേട്ടവും ശൈഖ് കമാൽ കപ്പിലെ മികച്ച പ്രകടനവും നല് കിയ ആത്മവിശ്വാസവുമായി ഐ ലീഗ് പുതിയ സീസണിനൊരുങ്ങി ഗോകുലം കേരള എഫ്.സി. മുന്വര്ഷങ ്ങളില് ടീമിനൊപ്പമുണ്ടായിരുന്ന പ്രമുഖതാരങ്ങളെ നിലനിര്‍ത്തിയും സന്തോഷ് ട്രോഫിയ ിലടക്കം മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരങ്ങളെ കൂടാരത്തിലെത്തിച്ചും കിരീടം ലക് ഷ്യമിട്ടാണ് ഗോകുലം ഇറങ്ങുന്നത്. ഡ്യൂറൻറ് കപ്പില്‍ ഗോളടിച്ചുകൂട്ടി ഗോകുലത്തെ ജേതാ ക്കളാക്കുന്നതില് പ്രധാന പങ്കുവഹിച്ച ട്രിനിഡാഡ്-ടുബേഗോ സ്ട്രൈക്കര്‍ മാർകസ് ജോസഫാണ് ടീം ക്യാപ്റ്റന്‍. മലപ്പുറം തിരൂര്‍ സ്വദേശിയായ പ്രതിരോധതാരം മുഹമ്മദ് ഇര്‍ഷാദ് വൈസ് ക്യാപ്റ്റനും. അഞ്ച് വിദേശതാരങ്ങളും പത്ത് മലയാളികളുമടക്കം 25 പേരാണ് ഗോകുലം സ്ക്വാഡിലുള്ളത്.
കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്കെതിരെ കളിച്ച അഫ്ഗാനിസ്താന് പ്രതിരോധതാരം ഹാറൂണ്‍ അമീരി, ട്രിനിഡാഡ്-ടുബേഗോ താരങ്ങളായ സ്ട്രൈക്കർമാർ നഥാനിയേല്‍ ഗാര്‍ഷ്യ, മാർകസ് ജോസഫ്, ഡിഫൻഡർ ആന്ദ്രേ എറ്റീനി, ഉഗാണ്ടൻ സ്ട്രൈക്കർ ഹെന്‍ട്രി കിസേക്ക എന്നിവരാണ് ടീമിലെ വിദേശ സാന്നിധ്യം. ദിവസങ്ങള്‍ക്കുമുമ്പ് സന്തോഷ് ട്രോഫി യോഗ്യത റൗണ്ട് മത്സരത്തില്‍ ശ്രദ്ധേയപ്രകടനം നടത്തിയ തൃശൂർ സ്വദേശി എം.എസ്. ജിതിനുമായി കരാറിൽ ഏര്‍പ്പെട്ടത് മുന്നേറ്റനിരയില്‍ ഗോകുലത്തിന് കരുത്താകും.
ഡ്യൂറൻറ് കപ്പില്‍ മികച്ച ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി.കെ. ഉബൈദാണ് വലകാക്കുക. തമിഴ്നാട്ടുകാരന് വിഗ്നേശ്വരന് ഭാസ്കരന്, മലപ്പുറം ചേലേമ്പ്ര സ്വദേശി പി.കെ. അജ്മല്‍ എന്നിവരും ഗോള്‍ കീപ്പർമാരായി സ്ഥാനംപിടിച്ചു. പ്രതിരോധനിരയില്‍ മുന്‍ പുണെ എഫ്.സി താരം സെബാസ്റ്റ്യന്‍ താംഗ്സാംഗ്, കോട്ടയം സ്വദേശി ജസ്റ്റിന് ജോർജ്, ആന്ദ്രേ എറ്റീനി, മുഹമ്മദ് ഇര്‍ഷാദ്, ധര്‍മരാജ് രാവണന്, ഹാറൂണ്‍ അമീരി, അശോക് സിങ്, നവോചാ സിങ് എന്നിവര്‍ അണിനിരക്കും. മലയാളി യുവതാരങ്ങളാണ് ഗോകുലത്തിെൻറ മധ്യനിര കരുത്ത്. മലപ്പുറം കരുവാരകുണ്ട് സ്വദേശി ഷിബില്‍ മുഹമ്മദ്, വയനാട് മുണ്ടേരി സ്വദേശി മുഹമ്മദ് റാഷിദ്, തിരൂർ സ്വദേശി മുഹമ്മദ് സലാഹ്, തിരൂർ സ്വദേശി കെ. സല്മാന്, എം.എസ്. ജിതിന് എന്നിവര്‍ക്കൊപ്പം യാംബോയ് മോയ്റങ്, മായകണ്ണൻ, നിക്കോളാസ് ഫെര്‍ണാണ്ടസ്, മാലേംഗാന്ബ മെയ്തി തുടങ്ങിയവരും മിഡ്ഫീല്‍ഡർമാരായി ടീമിലുണ്ട്. മിസോറമുകാരന്‍ ലാല്ഡംമാവിയും കാസർകോട് ചീമേനിക്കാരന് കെ.പി. രാഹുലുമാണ് മാർകസിനും കിസേകക്കും ഗാർഷ്യക്കുമൊപ്പം മുൻനിരയിൽ. നവംബർ 30ന് കോഴിക്കോട് കോർപറേഷൻ സ്േറ്റഡിയത്തിൽ രാത്രി ഏഴിന് നെരോക്ക എഫ്.സിയുമായാണ് ഗോകുലത്തിെൻറ ആദ്യമത്സരം.
ജെഴ്സി പ്രകാശനവും
ടിക്കറ്റ് േലാഞ്ചിങും
ഐ ലീഗ് പുതിയ സീസണിനൊരുങ്ങിയ ഗോകുലം കേരള എഫ്.സിയുടെ ജഴ്സി സിറ്റി പൊലീസ് മേധാവി എ.വി. ജോർജും ഗോകുലം ഗ്രൂപ് ചെയർമാൻ ഗോകുലം ഗോപാലനും ചേർന്ന് പ്രകാശനം ചെയ്തു. കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന െഎ. ലീഗിെൻറ ടിക്കറ്റ് ലോഞ്ചിങ് മേയർ തോട്ടത്തിൽ രവീന്ദ്രൻ മുൻ അന്തർേദശീയ താരം യു. ഷറഫലിക്ക് നൽകി നിർവഹിച്ചു. ഗോകുലം കേരള എഫ്.സി പ്രസിഡൻറ് വി.സി. പ്രവീൺ അധ്യക്ഷത വഹിച്ചു. ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജ്, ഹെഡ് കോച്ച് ഫെർനാണ്ടോ സാൻറിയാഗോ വറേല, സി.ഇ.ഒ ഡോ. ബി. അശോക് കുമാർ, തുടങ്ങിയവർ സംസാരിച്ചു. ടിക്കറ്റുകൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെയും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഗോകുലം ഒാഫിസുകളിലും ലഭിക്കും.
വനിതകൾക്ക് പ്രേവശനം സൗജന്യം വനിത ഫുട്ബാൾ പ്രേമികൾക്ക് മത്സരം കാണാൻ സൗജന്യ അവസരമൊരുക്കി ഗോകുലം കേരള എഫ്.സി. ഗോകുലത്തിെൻറ ഹോം മത്സരങ്ങൾക്ക് സ്ത്രീകൾക്ക് ടിക്കറ്റ് ആവശ്യമില്ല എന്നാണ് ക്ലബ് അധികൃതർ അറിയിച്ചത്. ഗാലറിയിലെ ഏതുഭാഗത്തും സ്ത്രീകൾക്ക് ടിക്കറ്റില്ലാതെ പ്രവേശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.