കോഴിക്കോട്: െഎ ലീഗിൽ സ്വന്തം നാട്ടിലൊരു വിജയം കൊതിച്ച് ഗോകുലം കേരള എഫ്.സി ഞായറാഴ്ച ഷില്ലോങ് ലജോങ്ങിനെതിരെ പോരിനിറങ്ങുന്നു. പോയൻറ് നിലയിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഗോകുലത്തിനിത് ജീവന്മരണ പോരാട്ടം.
10 കളികളിൽനിന്ന് രണ്ട് വിജയവും ഒരു സമനിലയും ഏഴ് തോൽവികളുമായി ഏഴ് പോയൻറുള്ള ഗോകുലം പത്താം സ്ഥാനത്താണ്. ഷില്ലോങ് ലജോങ് 17 പോയൻറുമായി അഞ്ചാം സ്ഥാനത്തും. ഉച്ചക്ക് രണ്ടുമണിക്ക് കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. െഎ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ ഷില്ലോങ് ലജോങ്ങായിരുന്നു ഗോകുലത്തിെൻറ എതിരാളികൾ. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഗോകുലം പൊരുതി തോൽക്കുകയായിരുന്നു.
തുടർച്ചയായ തോൽവികളിലും ടീമിലുള്ള വിശ്വാസം കൈവിട്ടിട്ടില്ലെന്ന് കോച്ച് ബിനോ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മധ്യനിരയും പ്രതിരോധവും മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഗോളടിക്കാൻ കഴിയുന്ന സ്ട്രൈക്കർമാരില്ലാത്തതാണ് ടീമിന് തിരിച്ചടിയാകുന്നത്. പുതുമുഖ താരങ്ങളുെട പരിചയക്കുറവ് ടീമിനെ ബാധിച്ചിട്ടുണ്ടെന്നും എന്നാൽ, ഷില്ലോങ്ങിനെതിരെയുള്ള കളിയിൽ വിജയിച്ച് െഎ ലീഗിൽ ടീമിെൻറ സ്ഥാനം ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും ബിനോ ജോർജ് കൂട്ടിച്ചേർത്തു. ഗോകുലം എഫ്.സിയെ ചെറുതായി കാണുന്നില്ലെന്നും നിർണായക മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെന്നും ലജോങ് കോച്ച് അലിസൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.