ചെന്നൈ: തുടർതോൽവികളുമായി പ്രതിരോധത്തിലായ ഗോകുലത്തിന് ഒടുവിൽ ആശ്വാസ ജയം. അയൽക്കാരായ ചെന്നൈ സിറ്റിെയ അവരുടെ തട്ടകത്തിൽ ഒരു ഗോളിന് തോൽപിച്ചാണ് ഗോകുലം വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. നാഗാലാൻഡ് താരം കിവി സിമോമിയാണ് ഗോകുലത്തിെൻറ വിജയഗോൾ കുറിച്ചത്. തുടർച്ചയായ അഞ്ചു തോൽവികൾക്കു ശേഷമാണ് ഗോകുലത്തിെൻറ വിജയം.
നാലു മാറ്റങ്ങളുമായാണ് ഗോകുലം കോച്ച് ബിനോ ജോർജ് ടീമിെന അയൽനാട്ടുകാർക്കെതിരെ കളത്തിലിറക്കിയത്. നിറഞ്ഞുകളിച്ച ഗോകുലത്തിന് തുടക്കം മുതലേ അവസരങ്ങളെത്തി. ചെന്നൈയുടെ മുന്നേറ്റങ്ങളെ സൂക്ഷ്മതയോടെ ചെറുത്തായിരുന്നു മലയാളപ്പടയുടെ ആക്രമണം. ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളടിക്കാനാവാതെ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ ഗോകുലം ആശിച്ച ഗോളെത്തി. 61ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കാണ് ഗോളിലേക്കെത്തിച്ചത്. സന്ദുസിങ് എടുത്ത കിക്ക് നാഗാലാൻഡ് താരം കിവി സിമോമി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പത്തു മത്സരത്തിൽ ഇതോടെ ഗോകുലത്തിന് ഏഴു പോയൻറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.