കോഴിക്കോട്: അടിക്ക് തിരിച്ചടി നൽകി സമനില പിടിച്ചെങ്കിലും വിജയം അന്യംനിന്നതോടെ സൂപ്പർ കപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള ഗോകുലം കേരള എഫ്.സിയുടെ മോഹത്തിന് വിരാമം. െഎ ലീഗ് സീസണിലെ അവസാന അങ്കത്തിൽ െകാൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാനെ 1-1നാണ് ആതിഥേയർ സമനിലയിൽ തളച്ചത്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഉച്ചക്ക് മൂന്നു മണിക്ക് അരങ്ങേറിയ ‘ചൂടേറിയ’ മത്സരത്തിൽ 26ാം മിനിറ്റിൽ അസർ ദിപാൻഡ ഡിക്കയിലൂടെ ബഗാനാണ് മുന്നിലെത്തിയത്. ആദ്യപകുതിയുെട ഇൻജുറി സമയത്ത് ഹെൻറി കിസികേയിലൂടെയാണ് ഗോകുലം സമനില പിടിച്ചത്. 18 കളികളിൽ നിന്ന് 21 പോയൻറുമായി ഗോകുലം ലീഗിൽ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ജയിച്ചിരുന്നെങ്കിൽ ഗോകുലത്തിന് സൂപ്പർ കപ്പിേലക്ക് നേരിട്ട് േയാഗ്യത നേടാമായിരുന്നു. ഇനി യോഗ്യതറൗണ്ട് കളിച്ച് ജയിച്ചാലേ സൂപ്പർ കപ്പിെൻറ ഫൈനൽ റൗണ്ടിൽ കളിക്കാനാവൂ. ഗോകുലം ഗോളി നിഖിൽ ബെർണാഡാണ് കളിയിലെ കേമൻ.
ഗോകുലത്തിെൻറ ബഹ്റൈന്‍ പ്ലേമേക്കര്‍ മഹ്മൂദ് അല്അജ്മിയുടെ മുന്നേറ്റത്തോടെയാണ് പോരാട്ടത്തിന് തുടക്കമായത്. ഏഴാം മിനിറ്റില്‍ കൊല്‍ക്കത്തക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് ആസ്ട്രേലിയക്കാരന് കാമറൂണ്‍ വാട്സന് തൊടുത്തത് ആതിഥേയ ഗോളി നിഖിൽ എളുപ്പം ൈകയിലാക്കി. പിന്നീട് തുടര്‍ച്ചയായ രണ്ട് കോര്‍ണര്‍ കിക്കുകളിലൂെട ബഗാൻ സമ്മര്‍ദം ശക്തമാക്കിയെങ്കിലും ഗോകുലം ശക്തമായി പ്രതിരോധിച്ചു. ഗോകുലവും ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയതോടെ എതിരാളികള്‍ കുംഭച്ചൂടിനൊപ്പം കൂടുതല്‍ വിയര്‍ത്തു.
26ാം മിനിറ്റില്‍ ഗോള്‍ പിറന്നു. അക്രം മൊഖ്റാബിയുടെ പാരലല്‍ പാസ് സ്വീകരിച്ച് കാമറൂണ്‍ വാട്സണ് ഇടംകാലന്‍ ഷോട്ടുതിര്‍ത്തത് ബാറില്‍ തട്ടി തിരിച്ചുവന്നു. തക്കം പാർത്തിരുന്ന അസര്‍ ഡിക്കയുടെ ക്ലോസ്റേഞ്ച് ഹെഡറില്‍ നിന്നുള്ള പന്ത് നിഖില്‍ ബെര്ണാഡിന് അവസരമേകാതെ ഗോളില്‍ കലാശിച്ചു. ലീഗിലെ ടോപ്സ്കോറര്‍ പട്ടം നേടിയ കാമറൂണ്‍ താരത്തിെൻറ സീസണിലെ 13ാം ഗോളാണ് പിറന്നത്. ലീഡിന് ശേഷം ബഗാന് കളിക്ക് വേഗം കുറച്ചത് ഗോകുലം മുതലെടുത്തതോടെ ബഗാെൻറ വലയില്‍ ഗോള്‍ വീണു. സ്വന്തം ഹാഫില്‍ നിന്ന് ഫ്രീകിക്കിൽ മുഡെ മൂസ നീട്ടിനല്‍കിയ പന്ത്് രണ്ട് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് മുഹമ്മദ് റാഷിദ് ബോക്സില്‍ വെച്ച് തല കൊണ്ട് കിസികേക്ക് മറിച്ചുകൊടുക്കുകയായിരുന്നു. ഗോകുലത്തിെൻറ രക്ഷകനായ കിസികേ അനായാസം ഗോളിലേക്ക് നിറയൊഴിച്ചു.
രണ്ടാം പകുതിയില്‍ ഗോകുലം ലീഡ് സ്വന്തമാക്കാനുള്ള പ്രയത്നത്തിലായിരുന്നു. അര്ജുന് ജയരാജും കിസികെയും സല്‍മാനും മുന്നേറി. കിരീടം പ്രതീക്ഷിച്ച് ബഗാനും സൂപ്പര്‍ കപ്പിലെ യോഗ്യത മുന്നിൽ കണ്ട് ഗോകുലവും ഗോളിനായി കിണഞ്ഞ് ശ്രമിച്ചു. അല്‍ അജ്മി നിറംമങ്ങിയത് ആതിേഥയരുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. അര്ജുന് ജയരാജിന് പകരം കിവി സിമോമിയെ കൊണ്ടുവന്നത് ഗോകുലത്തിെൻറ ആക്രമണത്തിന് വേഗം കൂട്ടി.
അന്ത്യനിമിഷങ്ങളില്‍ ഇരു ടീമുകളും ഗോള്‍കീപ്പറെ മറികടന്ന് ഷോട്ടുകൾ പായിച്ചെങ്കിലും ഗോള്‍ലൈന്‍ സേവുകളിലൂടെ ഡിഫന്‍ഡര്‍മാര്‍ രക്ഷപ്പെടുത്തി. കിസികെയുടെ ഗോള്‍ശ്രമം ഗുര്‍ജിന്ദര്‍ സിങ്ങും മറുഭാഗത്ത് വാട്സെൻറ ഹെഡര്‍ മുഹമ്മദ് ഇര്‍ഷാദും ഗോള്‍ലൈനില്‍ വെച്ച് അടിച്ചകറ്റുകയായിരുന്നു. അടുത്ത സീസണിൽ മലയാളി താരങ്ങൾക്ക് മുൻതൂക്കം നൽകി ശക്തമായി തിരിച്ചുവരുമെന്ന് ഗോകുലം കോച്ച് ബിനോ ജോർജ് മത്സരശേഷം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.