ശ്രീനഗർ: ആറ് ഡിഗ്രിയോ അതിലും താഴെയോ ആണ് ശ്രീനഗറിലെ കാലാവസ്ഥ. നട്ടുച്ചയിലും മരം കോച്ചുന്ന തണുപ്പ്. റിയൽ കശ്മീരിെൻറ കളിമുറ്റമായ ടി.ആർ.സി ടർഫ് ഗ്രൗണ്ട് നിറയെ മഞ ്ഞുപുഴപോലെയായി. ഇൗ കൊടും തണുപ്പിലാണ് ഗോകുലം കേരളയുടെ ജീവന്മരണ പോരാട്ടം.
െഎ ലീഗിൽ കേരള സംഘത്തിന് ഒരു ജയമെത്തിയിട്ട് രണ്ട് മാസത്തിലേറെ കാലമായി. ഇതിനിടെ അഞ്ച് തോൽവിയും നാല് സമനിലയും വഴങ്ങിക്കഴിഞ്ഞു. തരംതാഴാതിരിക്കാനുള്ള മത്സരത്തിൽ ഇന്ന് ജയിച്ചാലോ ഗോകുലത്തിന് രക്ഷയുള്ളൂ.
തുടർച്ചയായ നാല് തോൽവികൾക്കൊടുവിൽ മിനർവ, മോഹൻ ബഗാൻ ടീമുകൾക്കെതിരെ മുന്നിൽനിന്ന ശേഷമായിരുന്നു കീഴടങ്ങിയത്. അതേസമയം, എതിരാളികളായ റിയൽ കശ്മീർ 29 പോയൻറുമായി മൂന്നാം സ്ഥാനത്താണിപ്പോൾ. സന്ദർശകർ ഇവിടെ ശ്വാസംകിട്ടാതെ കിതച്ചുവീഴുേമ്പാൾ ആതിഥേയർക്ക് സ്വന്തം തട്ടകം സുപരിചിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.