കോഴിക്കോട്: ജീവന്മരണ പോരാട്ടത്തിൽ അത്യുജ്ജ്വലമായി പൊരുതിയ ഗോകുലം കേരള എഫ്.സ ിക്ക് െഎ ലീഗിൽ ജീവശ്വാസം തിരിച്ചുകിട്ടി. ആദ്യപകുതിയിലെ നിസ്സാരപിഴവിൽ ഗോൾ വഴങ് ങിയശേഷം ആക്രമണങ്ങളുടെ കെട്ടഴിച്ച ആതിഥേയർ 2-1നാണ് കരുത്തരായ നെരോക എഫ്.സിയെ മറിക ടന്നത്. 23ാം മിനിറ്റിൽ ഫെലിക്സ് ചിഡിയിലൂെടയാണ് നെരോക ലീഡ് നേടിയത്. 46ാം മിനിറ്റി ൽ ക്യാപ്റ്റൻ ഡാനിയൽ അഡോയും 82ാം മിനിറ്റിൽ സ്റ്റാർ സ്ട്രൈക്കർ മാർക്കസ് ജോസഫും സ്വന്തമാക്കിയ ഗോളുകളാണ് ഗോകുലത്തിന് വിജയം നേടിക്കൊടുത്തത്. ഗോളടിക്കുകയും അടിപ്പിക്കുകയും ചെയ്ത അഡോയാണ് കളിയിലെ താരം.
13 മത്സരങ്ങൾക്കു ശേഷമാണ് ഗോകുലത്തിന് വിജയം സ്വന്തമാകുന്നത്. ഇതോടെ 19 കളികളിൽനിന്ന് 17 പോയൻറുമായി ഗോകുലം തരംതാഴ്ത്തൽ ഭീഷണി ഒഴിവാക്കി. നിലവിലെ അവസാന സ്ഥാനക്കാരായ ഷില്ലോങ് ലജോങ്ങിന് 18 കളികളിൽനിന്ന് 11 പോയൻറാണുള്ളത്. മാർച്ച് ഒമ്പതിന് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന മത്സരത്തിൽ ഇൗസ്റ്റ് ബംഗാളിനോട് തോറ്റാലും ഗോകുലം െഎ ലീഗിൽനിന്ന് പുറത്താകില്ല. ലജോങ് അവേശഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാൽ 17 പോയൻറ് നേടി ഗോകുലത്തിനൊപ്പമെത്തുമെങ്കിലും പരസ്പരം ഏറ്റുമുട്ടിയപ്പോൾ നേടിയ വിജയം കേരള ടീമിെൻറ തരംതാഴ്ത്തൽ ഒഴിവാക്കും.
നെരോകയുടെ ചെഞ്ചോ ഗെൽഷെൻറ മുന്നേറ്റം തടയുന്ന ഗോകുലത്തിെൻറ ആന്ദ്രെ എറ്റിയന്നെയും മുഹമ്മദ് ഇർഷാദും
ഗോകുല മാഹാത്മ്യംെഎസ്വാൾ എഫ്.സിയോട് തോറ്റ ടീമിൽനിന്ന് ഗോൾ കീപ്പർ ഷിബിൻരാജ് അടക്കം അഞ്ചു പേരെ മാറ്റിയാണ് േകാച്ച് ഗിഫ്റ്റ് റെയ്ഖാൻ ഗോകുലത്തെ അണിനിരത്തിയത്. നെരോക കോച്ച് മാനുവൽ റെടാമെറോ രണ്ട് മാറ്റങ്ങളും വരുത്തി. തുടക്കം മുതൽ ഗോകുലത്തിെൻറ ട്രിനിഡാഡ്-ടുേബഗോ താരം മാർക്കസ് ജോസഫായിരുന്നു ആതിഥേയരുടെ ആക്രമണങ്ങൾക്ക് നേതൃത്വമേകിയത്. ഇൗ ഏഴാം നമ്പറുകാരെൻറ ഷോട്ടുകൾ പലതും നിർഭാഗ്യത്തിനാണ് വഴിമാറിയത്. അർജുൻ ജയരാജ് മധ്യനിരയിൽ മികച്ച പിന്തുണയേകി. മറുഭാഗത്ത് െഎ.എസ്.എല്ലിൽ ബംഗളൂരു എഫ്സിക്കായി കളിച്ച, കഴിഞ്ഞ വർഷം െഎ ലീഗിലെ മികച്ച താരവുമായിരുന്ന ഭൂട്ടാൻകാരൻ ചെഞ്ചോ ഗെൽഷനും ജപ്പാൻകാരൻ കാറ്റ്സുമി യുസയും ഫെലിക്സ് ചിഡിയും സിങ്ഗം സുഭാഷുമായിരുന്നു ഭീഷണിയുയർത്തിയത്. 23ാം മിനിറ്റിൽ മീറ്റി ക്ഷേത്രിമയുമിെൻറ ക്രോസിൽനിന്നായിരുന്നു ഗോകുലത്തെ ഞെട്ടിച്ച് ചിഡി നെരോകയുടെ ഗോൾ നേടിയത്.
ലീഡ് വഴങ്ങിയിട്ടും പതറാതെ മുന്നേറിയ ഗോകുലം പിന്നീട് കളം ഭരിച്ചു. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് മാർക്കസ് തുടർച്ചയായി നാല് തവണ ഷോട്ടുതിർത്തെങ്കിലും നെരോക ക്യാപ്റ്റനും ഗോളിയുമായ ലളിത് താപ്പ രക്ഷപ്പെടുത്തി. രണ്ടാം പകുതി തുടങ്ങി ഒരു മിനിറ്റിനകം ഗോകുലം തിരിച്ചടിച്ചു. സെൻറർ ബാക്ക് സ്ഥാനത്തുനിന്ന് ഡിഫൻസിവ് മിഡ്ഫീൽഡർ റോളിേലക്ക് മാറിയ അഡോ കോച്ചിെൻറ വിശ്വാസം കാത്തു. മാർക്കസിെൻറ പാസിൽനിന്നായിരുന്നു അഡോയുടെ ലോങ്ഷോട്ട്. തൊട്ടുപിന്നാലെ ഇമ്മാനുവൽ മികച്ച അവസരം നഷ്ടപ്പെടുത്തി. അഡോ ഉയർത്തിയിട്ടുെകാടുത്ത പന്ത് 82ാം മിനിറ്റിൽ മാർക്കസ് വലയിലെത്തിച്ചതോടെ െഎ ലീഗിലെ മരണക്കിടക്കയിൽനിന്ന് ഗോകുലം ഉയിർത്തെഴുന്നേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.