കോഴിക്കോട്: കളിക്കളത്തിൽവെച്ച് ജീവൻ പൊലിഞ്ഞ ഫുട്ബാൾ താരം ധനരാജിെൻറ കുടുംബ ത്തിന് കൈത്താങ്ങാകാൻ ഗോകുലം കേരള എഫ്.സി. ഞായറാഴ്ച കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ചർച്ചിൽ ബ്രദേഴ്സിനെതിരായ ഐ ലീഗ് മത്സരത്തിൽനിന്നുള്ള ടിക്കറ്റ് വരുമാനം ധനരാജിെൻറ കുടുംബത്തിന് നൽകും.
പരമാവധി സംഖ്യ സമാഹരിക്കുന്നതിെൻറ ഭാഗമായി മത്സരത്തിന് കോംപ്ലിമെൻററി ടിക്കറ്റുകൾ ഉണ്ടായിരിക്കുകയില്ല. ഗാലറി ടിക്കറ്റുകൾ 50 രൂപക്കും വി.ഐ.പി ടിക്കറ്റുകൾ 100 രൂപക്കും ലഭ്യമായിരിക്കും.
മുൻ കേരള സന്തോഷ് ട്രോഫി ടീം അംഗവും മോഹൻബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് ക്ലബുകളുടെ താരവുമായിരുന്ന ധനരാജ് കഴിഞ്ഞ മാസം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നടന്ന സെവൻസ് മത്സരത്തിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.