കോഴിക്കോട്: സ്വന്തം കളിമുറ്റത്ത് നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ ഗോൾവല ക ാക്കുന്നതിെൻറ സന്തോഷത്തിലാണ് ഗോകുലം കേരള എഫ്.സി താരം ഷിബിൻരാജ് കുനിയിൽ. കോഴിക്കോട് സായിയിൽനിന്ന് കളിയുടെ ബാലപാഠങ്ങൾ അഭ്യസിച്ച ഷിബിൻ െഎ ലീഗിൽ തകർപ്പൻ േഫാമിേലക്കുയർന്ന് ഗോകുലത്തിെൻറ വിശ്വസ്ത ഗോൾകീപ്പറായി വളരുകയാണ്. െകാൽക്കത്തൻ വമ്പന്മാരായ മോഹൻബഗാൻ നിരയിലുണ്ടായിട്ടും കഴിഞ്ഞ വർഷങ്ങളിൽ പരിക്കുകാരണം കളിക്കാതിരുന്നതിെൻറ സങ്കടം മാറിയത് ഇപ്പോഴാണെന്ന് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശിയായ ഷിബിൻ പറയുന്നു.
ആദ്യ മത്സരത്തിൽ മുൻ ക്ലബായ മോഹൻ ബഗാനെതിരെ ഗ്ലൗസണിഞ്ഞ 25കാരൻ ഗോകുലത്തിെൻറ ഒന്നാംനിര ഗോളിയാണിന്ന്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂളിലും ഹയർെസക്കൻഡറിയിലും പഠിക്കുേമ്പാൾ കഴിവ് തെളിയിച്ച ഷിബിൻ മുൻ വിവ കേരള ഗോളിയും പിതൃസഹോദരപുത്രനുമായ ശരത്തിെൻറ പാത പിന്തുടർന്നാണ് വല കാക്കാനിറങ്ങിയത്. പ്ലസ്വണിന് പഠിക്കുേമ്പാൾ 2010ൽ ജൂനിയർ ഇന്ത്യൻ ടീം ക്യാമ്പിലെത്തിയ ഷിബിൻ പിന്നീട് വ്യോമസേനയിൽ ചേരുകയായിരുന്നു. ഏഴുവർഷമായി സേനയിലുള്ള ഷിബിൻ നിലവിൽ സർജൻറാണ്. രണ്ടു െകാല്ലമായി അവധിയിൽ.
2014ൽ ലുധിയാനയിലും 2015ൽ നാഗ്പൂരിലും നടന്ന സന്തോഷ് ട്രോഫി സ്വന്തമാക്കിയ സർവിസസ് ടീമിൽ ഷിബിനായിരുന്നു ഗോളി. നാഗ്പൂരിലെ പ്രകടനമാണ് ബഗാനിേലക്ക് വഴിതുറന്നത്. 2017 ഏപ്രിൽ 20ന് എ.എഫ്.സി കപ്പിൽ മാലദ്വീപ് ടീമായ മാസിയ ക്ലബിനെതിരെയായിരുന്നു ബഗാനിലെ അരങ്ങേറ്റം. അതേവർഷം ചെന്നൈ സിറ്റി എഫ്.സിക്കെതിരെ 82ാം മിനിറ്റിൽ പകരക്കാരനായായിരുന്നു െഎ ലീഗിലെ തുടക്കം.
കഴിഞ്ഞ സീസണിൽ െകാൽക്കത്ത ഫുട്ബാൾ ലീഗിലും സിക്കിം ഗവർണേഴ്സ് ഗോൾഡ് കപ്പിലും എഫ്.സി ഗോവക്കെതിരായ പ്രീസീസൺ മത്സരത്തിലും കളിച്ച ഷിബിന് പിന്നീടാണ് പരിക്കുകാരണം പുറത്തിരിക്കേണ്ടിവന്നത്. ഇപ്പോൾ പൂർണമായും ഫിറ്റായ താരം വരുംമത്സരങ്ങളെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്.
ഞായറാഴ്ച നിലവിലെ ജേതാക്കളായ മിനർവ എഫ്.സിയെ തോൽപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഷിബിെൻറ വീട്ടുകാരും സുഹൃത്തുക്കളുമായി വൻപടയാണ് കളികാണാൻ കോർപറേഷൻ സ്റ്റേഡിയത്തിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.