കോഴിക്കോട്: ഇന്ത്യൻ വിമൻ ലീഗിെൻറ (െഎ.ഡബ്ല്യു.എൽ) രണ്ടാം സീസണിൽ പന്തുതട്ടാൻ ഗോകുലം കേരള എഫ്.സിയുടെ പെൺപട ഷില്ലോങ്ങിേലക്ക് തിരിച്ചു. കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയും മുൻ കേരള ടീം ക്യാപ്റ്റനുമായ സുബിത പൂവട്ടയാണ് ഗോകുലത്തെ നയിക്കുന്നത്. അന്താരാഷ്ട്ര താരം അനിത റാവത്താണ് വൈസ് ക്യാപ്റ്റൻ. അണ്ടർ 16, 19 ഇന്ത്യൻ ടീമിൽ കളിച്ച താരമാണ് അനിത. കെ.വി. അതുല്യ, ജിബിഷ എന്നീ മലയാളി താരങ്ങളും ടീമിലുണ്ട്.
കണ്ണൂർ വെങ്ങര സ്വദേശിനിയും അണ്ടർ 13 ഇന്ത്യൻ ടീം പരിശീലകയുമായിരുന്ന പി.വി. പ്രിയയാണ് ഗോകുലത്തിെൻറ പെൺപടയുടെ മുഖ്യ പരിശീലക. ഫൗസിയ മാമ്പറ്റ സഹപരിശീലകയും ഹിദായത്ത് റാസി മാനേജരുമാണ്. മണിപ്പൂരിൽനിന്ന് അഞ്ചും ഒഡിഷയിൽ നിന്ന് മൂന്നും ബിഹാറിൽനിന്ന് രണ്ടും വീതം താരങ്ങൾ ടീമിലുണ്ട്. യുഗാണ്ടയിൽനിന്നുള്ള രണ്ട് കളിക്കാരികളാണ് ഇന്ത്യൻ വിമൻ ലീഗിൽ ഗോകുലത്തെ ശ്രദ്ധേയമാക്കുന്നത്. ഫാസില, റിറ്റിസിയ എന്നിവരാണ് വിദേശ സാന്നിധ്യം. വടകരയിൽ നടന്ന ക്യാമ്പിനുശേഷമാണ് ടീം ഷില്ലോങ്ങിലേക്ക് തിരിച്ചത്.
ഒഡിഷയിൽനിന്നുള്ള റൈസിങ് സ്റ്റുഡൻറ് ക്ലബുമായി തിങ്കളാഴ്ചയാണ് േഗാകുലത്തിെൻറ ആദ്യമത്സരം. ഏഴ് ടീമുകളാണ് ലീഗിൽ പന്തുതട്ടുന്നത്. െഎ.എസ്.എൽ, െഎ ലീഗുകളിലെ മറ്റു ടീമുകളൊന്നും വിമൻ ലീഗിൽ മത്സരിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.