കൊൽക്കത്ത: രണ്ടാം നിര ടീമുമായിറങ്ങിയ ചെന്നൈയിൻ എഫ്.സിയെ എതിരില്ലാത്ത നാല് ഗോളു കൾക്ക് തകർത്ത് ഗോകുലം കേരള 129ാം എഡിഷൻ ഡ്യൂറൻഡ് കപ്പിന് ആവേശത്തുടക്കം കുറിച്ചു. ഹാട്രിക് നേടിയ ക്യാപ്റ്റൻ മാർകസ് ജോസഫും ഹെൻട്രി കിസേക്കയുമാണ് ഗോകുലത്തിനാ യി ഗോളുകൾ നേടിയത്. ഹൗറയിലെ സലീം മന്ന സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ് ഡി പോരാട്ടത്തിെൻറ 39ാം മിനിറ്റിൽതന്നെ ട്രിനിഡാഡ് ആൻഡ് ടുബാഗോ സ്ട്രൈക്കറായ ജോസഫ് ഗോകുലത്തിന് ലീഡ് സമ്മാനിച്ചു.
വലതു വിങ്ങിൽനിന്ന് മാലോം നൽകിയ ക്രോസ് ജോസഫ് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ഗോകുലം 1-0ന് മുന്നിലെത്തി. 66ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജോസഫ് ഗോളടി തുടർന്നു. രണ്ട് മിനിറ്റുകൾക്കകം ഇൗയിടെ ഗോകുലം ജഴ്സിയിലേക്ക് മടങ്ങിയെത്തിയ യുഗാണ്ടൻ താരം ഹെൻട്രി കിസേക്കയും ലക്ഷ്യം കണ്ടെതോടെ ഗോകുലത്തിന് 3-0െൻറ അനിഷേധ്യ ലീഡ്. 75ാം മിനിറ്റിൽ ജോസഫ് പട്ടിക തികച്ചതോടെ രണ്ടുവട്ടം െഎ.എസ്.എൽ കിരീടമുയർത്തിയ ചെന്നൈയിൻസിെൻറ പതനം പൂർത്തിയായി.
12 വർഷത്തിനുശേഷം ആദ്യമായി ഗോകുലത്തിലൂടെ ഡ്യൂറാൻഡ് കപ്പ് പ്രാതിനിധ്യം ലഭിച്ച കേരളം ഇക്കുറി കിരീടം സ്വപ്നം കാണുന്നുണ്ട്. 14ന് എയർഫോഴ്സിനെതിരെയാണ് ഗോകുലത്തിെൻറ അടുത്ത മത്സരം. മറ്റു മത്സരങ്ങളിൽ െഎ.എസ്.എൽ ടീമായ എഫ്.സി ഗോവ ജയിച്ച് കയറിയപ്പോൾ എ.ടി.കെ തോൽവി വഴങ്ങി.
ആർമി ഗ്രീനിെന േഗാവ എതിരില്ലാത്ത ഒരുഗോളിന് തോൽപിച്ചപ്പോൾ എ.ടി.കെയെ മോഹൻ ബഗാൻ 2-1ന് തറപറ്റിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം ജയത്തോടെ മോഹൻ ബഗാൻ സെമി പ്രതീക്ഷകൾ കൂടുതൽ സജീവമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.