ലോകകപ്പിന് മുമ്പ് ഏറെ ചർച്ച ചെയ്ത ഒരു വാക്കായിരുന്നു ‘വാർ’ അഥവാ വീഡിയോ അസിസ്റ്റൻഡ് റഫറി സംവിധാനം. വീഡിയോയുടെ സഹായത്തോടെ റഫറിമാർക്ക് തീരുമാനമെടുക്കാവുന്ന വാർ സംവിധാനം, 2018 ഫിഫ ലോകകപ്പിൽ ആദ്യമായി ഉപയോഗപ്പെടുത്തി. യൂറോപ്യൻ വമ്പന്മാരായ ഫ്രാൻസും ആസ്ട്രേലിയയും തമ്മിലുള്ള ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിലാണ് വാർ ഉപയോഗിച്ച് പെനൽറ്റി വിധിച്ചത്.
വാർ തുണച്ചതാകെട്ട ഫ്രാൻസിനെയും. മത്സരത്തിെൻറ 53ാം മിനുറ്റിലായിരുന്നു സംഭവം. പോൾ പോഗ്ബ നീട്ടി നൽകിയ പന്ത് അതിവേഗം പിന്തുടർന്ന് ബോക്സിനുള്ളിലേക്ക് പ്രവേശിച്ച സൂപ്പർതാരം ആേൻറാണിയോ ഗ്രീസ്മാനെ ആസ്ട്രേലിയയുടെ ജോഷ് റിഡ്സൺ ബോക്സിനുള്ളിൽ വീഴ്ത്തി.
തുടക്കത്തിൽ പ്രധാന റഫറി ആന്ദ്രെസ് കുൻഹ കളി തുടരാൻ അനുവദിച്ചെങ്കിലും ഒരു സന്ദേശം ലഭിച്ചയുടനെ പെട്ടന്ന് കളി നിർത്തുകയായിരുന്നു. പിച്ച് സൈഡിലുള്ള മോണിറ്ററിൽ കളിയുെട റിപ്ലേ പലപ്രാവിശ്യം കണ്ട കുൻഹ പെനൽറ്റി വിധിച്ച് ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
ഗ്രീസ്മാൻ തന്നെ എടുത്ത പെനാൽറ്റി എളുപ്പം ആസ്ട്രേലിയൻ ഗോളിപോസ്റ്റിൽ കയറുകയും ചെയ്തു. ഇതോടെ ലോകകപ്പിൽ വാർ ഉപയോഗിച്ച് പെനാൽറ്റി ലഭിച്ച ആദ്യ ടീം ഫ്രാൻസായി. അതടിക്കാനുള്ള ഭാഗ്യം ലഭിച്ചത് ഗ്രീസ്മാനും. ഇന്നലെ പോർച്ചുഗൽ-സ്പെയിൻ മത്സരത്തിനിടെ വാർ സംവിധാനം ഉപയോഗിച്ചിരുന്നെങ്കിലും വാർ പൂർണ്ണമായും ഉപകാരപ്പെട്ടത് ഇന്നായിരുന്നു.
ഗോൾ, പെനാൽറ്റി, നേരിട്ട് ചുവപ്പ് കാർഡ് ലഭിക്കൽ എന്നീ അവസരങ്ങളിലാണ്റഫറിമാർക്ക് വാർ സംവിധാനം ഉപയോഗിക്കാനാവുക. ഇതിനായി 13 വീഡിയോ റഫറിമാരെയാണ് റഷ്യയിൽ ഫിഫ നിയമിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.