കോഴിക്കോട്: സീസൺ തുടങ്ങും മുമ്പ് കണ്ട സ്വപ്നമായ സൂപ്പർ കപ്പിൽ ബർത്തുറപ്പിക്കാൻ ഗോകുലം കേരള എഫ്.സി െഎ ലീഗിലെ അവസാന മത്സരത്തിൽ വ്യാഴാഴ്ചയിറങ്ങും. െഎ ലീഗിൽ 20 പോയൻറുമായി ഏഴാം സ്ഥാനത്തുള്ള ഗോകുലം വ്യാഴാഴ്ച മോഹൻ ബഗാനെ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നേരിടുേമ്പാൾ ലക്ഷ്യം ജയത്തോടെ ആദ്യ ആറിൽ ഒരാളായി സൂപ്പർ കപ്പിൽ ഇടംപിടിക്കുക എന്നത് മാത്രം. ഉച്ചക്ക് ശേഷം മൂന്നുമണിക്കാണ് മത്സരം. െഎ.എസ്.എല്ലിലെയും െഎ ലീഗിലെയും ആദ്യ ആറ് സ്ഥാനക്കാരുടെ സൂപ്പർ പോരാട്ടമാണ് സൂപ്പർ കപ്പ്. െകാൽക്കത്തയിലെ വിജയം സ്വന്തം നാട്ടിലും ആവർത്തിച്ചാൽ 23 പോയേൻറാടെ ഗോകുലം സൂപ്പർ കപ്പിെൻറ ഫൈനൽ റൗണ്ടിലേക്ക് (പ്രീക്വാർട്ടർ) നേരിട്ട് യോഗ്യത നേടും. തോറ്റാൽ, ഇരു ലീഗിലെയും അവസാന നാല് സ്ഥാനക്കാരുടെ പ്ലേഒാഫിലൂടെ യോഗ്യത നേടാൻ അവസരമുണ്ട്.
കിരീടത്തിനായി നാല് ടീമുകൾ
കോഴിക്കോട്: െഎ ലീഗിെൻറ അവസാന റൗണ്ടിൽ മൂന്നു മത്സരങ്ങൾ വിവിധ വേദികളിൽ അരങ്ങേറുേമ്പാൾ നാല് ടീമുകൾക്കും കിരീടസാധ്യത.
മത്സരങ്ങൾ 3.00pm: ഗോകുലം x ബഗാൻ, മിനർവ x ചർച്ചിൽ, ഇൗസ്റ്റ് ബംഗാൾ x നെരോക (ലൈവ് സ്റ്റാർസ്പോർട്സ് 1,2)
17 കളികളിൽ 32 േപായൻറുള്ള മിനർവക്ക് ചർച്ചിലിനെതിരെ ജയിച്ചാൽ കന്നിക്കിരീടം സ്വന്തമാക്കാം. •മിനർവ തോൽക്കുകയും നെരോക ഇൗസ്റ്റ് ബംഗാളിനെ തോൽപിക്കുകയും ചെയ്താൽ നിലവിൽ 31 േപായൻറുള്ള നെരോകക്ക് കിരീടം ഉറപ്പാകും. •ഇൗസ്റ്റ് ബംഗാൾ നെരോകയെ കീഴടക്കുകയും മിനർവ ചർച്ചിലിനോട് സമനില പാലിക്കുകയോ ചെയ്താൽ ബഗാന് ഗോകുലത്തെ തോൽപിച്ച് കിരീടമുറപ്പിക്കാം. ഇതോടെ മൂന്ന് ടീമുകൾക്കും 33 പോയൻറ് ലഭിക്കുെമങ്കിലും പരസ്പരം ഏറ്റുമുട്ടിയപ്പോഴുള്ള ജയം ബഗാനെ തുണക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.