ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗോള്‍കീപ്പറും മുന്‍ ഇന്ത്യന്‍ നായകനുമായ സുബ്രത പാല്‍ മരുന്നടിക്ക് പിടിക്കപ്പെട്ടു. നാഷണല്‍ ആന്റി ഡോപ്പിങ് ഏജന്‍സി (നാഡ) നടത്തിയ പരിശോധനയിലാണ് സുബ്രത പാല്‍ നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. മാര്‍ച്ച് പതിനെട്ടിന് മുംബൈയില്‍ നടന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ചായിരുന്നു പരിശോധന നടന്നത്. സുബ്രത പാല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട കാര്യം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചു.
കമ്പോഡിയക്കെതിരെയുള്ള സൗഹൃദമത്സരവും മ്യാന്‍മറിനെതിരായ എ.എഫ്.സി. ഏഷ്യന്‍ കപ്പും കളിക്കാന്‍ ഇന്ത്യൻ ടീം പുറപ്പെടുന്നതിന് മുമ്പാണ് പരിശോധന നടന്നത്. ഈ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. ഇനി ബി സാമ്പിള്‍ പരിശോധനക്കായി അപേക്ഷ നല്‍കുകയോ അപ്പീല്‍ നല്‍കുകയോ ചെയ്യാമെന്നതാണ് പാലിന് മുന്നിലുള്ള മാർഗങ്ങൾ. ഇതിലും പരാജയപ്പെട്ടാല്‍ കടുത്ത നടപടികൾ താരം നേരിടേണ്ടി വരും.
ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെയും ഐ ലീഗില്‍ ഡി.എസ്.കെ.ശിവാജിയന്‍സിന്റെയും താരമാണ് പാൽ. രാജ്യത്തെ ഏറ്റവും മികച്ച ഗോള്‍കീപ്പറായ പാലിനെ അര്‍ജുന അവാര്‍ഡ് നൽകി ആദരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.