ചെന്നൈ: െഎ.എസ്.എല്ലിലെ ഗോൾ വരൾച്ചക്ക് വിരാമമിട്ട് എഫ്.സി ഗോവ-ചെെന്നെയിൻ പോരാട്ടം. ആവേശം അവസാന നിമിഷംവരെ നിറഞ്ഞുനിന്ന മത്സരത്തിൽ എഫ്.സി ഗോവ 3-2ന് ചെന്നൈയിനെ തോൽപിച്ച് സീസണിലെ ആദ്യ ജയവും ഗോളും സ്വന്തമാക്കി. ചെന്നൈയുടെ തട്ടകത്തിൽ ഗോവയുടെ ആധിപത്യം ആരും പ്രതീക്ഷിച്ചിരുന്നില്ല. മധ്യനിരയിലെ മൂന്ന് വിദേശ താരങ്ങളെ നിയോഗിച്ച സെർജിയോ ലൊബോറയുടെ തന്ത്രങ്ങൾ കളത്തിൽ ഫലിക്കുന്നതാണ് കണ്ടത്. നിറഞ്ഞുകളിച്ച ഗോവക്ക് ആദ്യ ഗോളെത്തിയത് 25ാം മിനിറ്റിൽ. സ്പാനിഷ് താരം കൊറോമിനസാണ് പുതിയ സീസണിലെ ആദ്യ ഗോൾ സ്വന്തം പേരിലാക്കിയത്.
പിന്നാലെ 29ാം മിനിറ്റിലും 39ാം മിനിറ്റിലും ചെന്നൈയുടെ വല കുലുങ്ങി. സ്പാനിഷ് താരം മാന്വൽ ലാൻസറോെട്ട, മന്ദർ റാവു ദേശായി എന്നിവരാണ് ഗോൾ നേടിയത്. ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയതോടെ ചെന്നൈയിൻ പതുക്കെ കളിപിടിച്ചെടുത്തു. ആരാധകരുടെ പ്രോത്സാഹനത്തിനൊപ്പം നഷ്ടപ്പെട്ട കരുത്ത് വീണ്ടെടുത്ത നീലപ്പടക്കായി 70ാം മിനിറ്റിൽ ഇനിഗോ കാൽഡറോണും 84ാം മിനിറ്റിൽ റാേഫൽ അഗസ്റ്റോയും(പെനാൽറ്റി) സ്കോർ ചെയ്തു. ഇതോടെ, ചെന്നൈയിൻ സമനില പിടിക്കുമെന്ന് തോന്നിച്ചതാണ്. എന്നാൽ, ഗോവക്കാർ സമയം കളഞ്ഞേതാടെ ചെന്നൈയിനിെൻറ സമനില മോഹം അസ്ഥാനത്തായി.
ആദ്യ ഗോൾ ഗോവയുടെ കൊറോമിനാസിന്
െഎ.എസ്.എൽ 2017-18 സീസണിലെ ആദ്യ ഗോൾ ഗോവയുടെ സ്പാനിഷ് സ്ട്രൈക്കർ െഫരാൻ കൊറോമിനാസിെൻറ ബൂട്ടിൽ നിന്ന്. 25ാം മിനിറ്റിലാണ് ഇന്ത്യൻ താരം ബ്രൻറൺ ഫെർണാണ്ടസിൽനിന്ന് പാസ് സ്വീകരിച്ച് പിഴക്കാതെ മനോഹരമായി എതിർനിരയുടെ വലകുലുക്കിയത്. ലാലിഗ ക്ലബ് എസ്പാനിയോളിെൻറ താരമായിരുന്ന കൊറോമിനാസ് സ്പാനിഷ് അണ്ടർ-20 ടീമിനായി കളിച്ചിട്ടുണ്ട്. നേരത്തെ, െഎ.എസ്.എല്ലിലെ ആദ്യ രണ്ടു മത്സരങ്ങളും ഗോൾ രഹിത സമനിലയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.