മഡ്ഗാവ്: അടിയും തിരിച്ചടിയും കൈയാങ്കളിയും നിറഞ്ഞ ആവേശപ്പോരിൽ ഇതുവരെ തോൽക്കാതെ കുതിച്ച ബംഗളൂരുവിന് എഫ്.സി ഗോവയുടെ കടിഞ്ഞാൺ. ഗോവയുടെ സ്പാനിഷ് സ്ട്രൈക്കർ കൊറോമിനാസിെൻറ ഗംഭീര ഹാട്രിക് മികവിൽ 4-3നാണ് ബംഗളൂരുവിനെ എഫ്.സി ഗോവ തോൽപിച്ചത്. ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിന് ചുവപ്പു കാർഡ് കണ്ട് പുറത്തുപോയതാണ് ബംഗളൂരുവിെൻറ താളം തെറ്റിച്ചത്.
ഗോവയുടെ തട്ടകത്തിൽ ആത്മവിശ്വാസത്തോടെയായിരുന്നു ‘ബ്ലൂ ആർമി’ പന്തു തട്ടിത്തുടങ്ങിയത്. പതിവുപോലെ മധ്യനിര പന്ത് ഏറ്റെടുക്കുന്നതിനു മുെമ്പ ഗോവ കളി നിയന്ത്രണത്തിലാക്കി 16ാം മിനിറ്റിൽ തന്നെ ഗോൾ നേടി ഞെട്ടിച്ചു. സ്പാനിഷ് താരം കൊറോമിനാസാണ് ഗോൾ നേടിയത്. എന്നാൽ, നാലുമിനിറ്റിനകം ബംഗളൂരു തിരിച്ചടിച്ചു. വെനിേസ്വല താരം മിക്കുവാണ് മനോഹരമായ ഫിനിഷിങ്ങിലൂടെ സ്കോർ ചെയ്തത്. 38ാം മിനിറ്റിൽ ബംഗളൂരു ഗോളി ഗുർപ്രീത് സിങ് സന്ധു എതിരാളിയുമായി വഴക്കിട്ടതിന് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതോടെ കോച്ച് ആൽബർട്ട് റോക്കയുടെ കണക്കുകൂട്ടൽ തെറ്റി.
പെനാൽറ്റി കിക്ക് ലാൻസറോെട്ട (40) ഗോളാക്കുകയും ചെയ്തു. ഇതോടെ സ്കോർ 3-1. എന്നാൽ മൂന്ന് മിനിറ്റിെൻറ വ്യത്യാസത്തിൽ രണ്ടുഗോളുമായി ബംഗളൂരു തിരിച്ചുവരാൻ ശ്രമം നടത്തി. എറിക് പാർട്ടലു (57), മിക്കു (60) എന്നിവരാണ് സ്കോറർമാർ. ഇതോടെ കളി വീണ്ടും ആവേശത്തിലേക്ക് നീങ്ങി. ഒടുവിൽ, 63ാം മിനിറ്റിൽ കൊറോമിനാസ് ഹാട്രിക് ഗോൾ നേടിയതോടെ ബംഗളൂരുവിെൻറ പ്രതീക്ഷ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.