കടം ബാക്കി: ഗോ​വ​യോ​ട്​ വീ​ണ്ടും തോ​റ്റ്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ (2-1)

കൊച്ചി: ​െഎ.എസ്​.എല്ലിലെ നിർണായക മത്സരത്തി​െൻറ ഗൗരവമില്ലാതെ കളത്തിലിറങ്ങിയ േകരള ബ്ലാസ്​റ്റേഴ്സ് ഹോം ഗ്രൗണ്ടിൽ വീണ്ടും അടിയറവ് പറഞ്ഞു. പന്തടക്കത്തിലും കൃത്യമായ പാസുകളിലും ഏറെ മികവ് പുലർത്തിയ ഗോവയോട് 2-1ന്​ ബ്ലാസ്​റ്റേഴ്സി​​െൻറ തോറ്റുതോടെ ആദ്യ പാദത്തിലെ നാണക്കേടി​​െൻറ കടം ബാക്കി. ഗോവക്കായി ഫെറാൻ കൊറൊമിനസും (7), എഡു ബേഡിയയും (77) സ്​കോർ ചെയ്​തു. 29ാം മിനിറ്റിൽ സി.കെ. വിനീതാണ് ബ്ലാസ്​റ്റേഴ്സിനായി ഗോൾ നേടിയത്. 10 കളിയിൽ 19 പോയൻറുമായി ഗോവ നാലാം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോൾ 12 മത്സരത്തിൽ 14 പോയൻറുള്ള ബ്ലാസ്​റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളി. ഡൽഹിക്കെതിരെ ജാംഷഡ്പുർ ജയിച്ചതും ബ്ലാസ്​റ്റേഴ്സിന് തിരിച്ചടിയായി.  ജാംഷഡ്പുരിനെതിരെ കളിച്ച ടീമിൽനിന്ന് പരിക്കേറ്റ കെസിറോൺ കിസിറ്റോ, കരൺ സാഹ്​നി, ശദപ് സമുവേൽ എന്നിവരില്ലാതെയാണ്​ ബ്ലാസ്​റ്റേഴ്​സ്​ ഇറങ്ങിയത്​. ഗോൾവലക്കു മുന്നിൽ പോൾ റഹൂബ്കയെത്തി. 4-2-3-1 ശൈലിയിൽ ആക്രമണ ചുമതല ഇയാൻ ഹ്യൂമിനായിരുന്നു. 

അടിതടയുടെ ആദ്യപകുതി
തുടക്കം മുതൽ ശ്രദ്ധയോടെ ആക്രമിച്ചു കളിക്കാനായിരുന്നു ഇരു ടീമുകളുടെയും ശ്രമം. മികച്ച നീക്കങ്ങൾകൊണ്ടും കൃത്യമായ പാസുകൾകൊണ്ടും ഗോവ ബ്ലാസ്​റ്റേഴ്സിനെ നിരന്തരം പരീക്ഷിച്ചു. മൂന്നാം മിനിറ്റിൽ വിനീതിനെ ബോക്‌സിന് പുറത്ത് വീഴ്ത്തിയതിന് ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ച ഫ്രീകിക്ക് ഗോവൻ ബോക്‌സില്‍ ഭീഷണി ഉയര്‍ത്തിയെങ്കിലും കാര്യമുണ്ടായില്ല. എന്നാൽ, ഗോവൻ ആ​ക്രമണത്തിന്​ മൂർച്ച ഏറെയായിരുന്നു. ആദ്യ മിനിറ്റ്​ മുതൽ അവർ നടത്തിയ മുന്നേറ്റം ഏഴാം മിനിറ്റിൽ ലക്ഷ്യംകണ്ടു. വലതുവിങ്ങിൽ ഫെർണാണ്ടോസും മന്ദർ റാവു ദേശായിയും തുടങ്ങിവെച്ച നീക്കത്തിനൊടുവിൽ പന്തുമായി മന്ദർ റാവു ബോക്സിലേക്കെത്തി മാർക്ക് ചെയ്യാതെ നിന്ന കൊറോമിനസിന് നീട്ടി. അമിതാവേശം കൂട്ടാതെ ബ്ലാസ്​റ്റേഴ്സ് താരങ്ങളെ കാണികളാക്കി റഹൂബ്കയെ മുന്നിൽനിർത്തി കൊറോമിനസ് പന്ത് വലയിലാക്കി. കൊറോമിനസി​െൻറ പത്താം ഗോൾ. ഗോൾവീണിട്ടും ഗോവ അടങ്ങിയില്ല. ഇതിനിടെ, മധ്യനിര കൂടുതൽ ഏകോപിപ്പിക്കാൻ ശ്രമിച്ച ബ്ലാസ്​റ്റേഴ്​സ്​ തിരിച്ചുവരവ്​ സൂചന നൽകി. 29ാം മിനിറ്റിൽ വിനീതി​െൻറ സമനില ഗോളിലൂടെ ഫലവും കണ്ടു. ഗോവൻ ഗോൾകീപ്പർ കട്ടിമണിയെടുത്ത ഗോൾ കിക്ക് പിടിച്ചെടുത്ത വെസ് ബ്രൗൺ പന്ത് ഹംഗലിന് നീട്ടി. ഹംഗലി​െൻറ ഹെഡർ ബോക്സിലേക്ക് കുതിച്ചെത്തിയ വിനീതി​െൻറ മുന്നിലേക്ക്. സമയം പാഴാക്കാതെ വിനീതെടുത്ത ഷോട്ട് ഗോവൻ പ്രതിരോധം മറികടന്ന് വല കുലുക്കി. ഒന്നാം പകുതി 1^1ന്​ അവസാനിച്ചു. 

പ്രതിരോധം മുറുക്കി; ഗോൾ വന്നില്ല
ലീഡുയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു ടീമുകളും രണ്ടാം പകുതിയിൽ കളിച്ചുതുടങ്ങിയത്. ഗോവയാണ് ആക്രമണം അഴിച്ചുവിട്ടത്. കളി ബ്ലാസ്​റ്റേഴ്​സ്​ പകുതിയിൽതന്നെയായി. ഒാരോ മിനിറ്റിലും മഞ്ഞപ്പടയുടെ പ്രതിരോധവും ഗോളിയും പരീക്ഷിക്കപ്പെട്ടു. 52ാം മിനിറ്റിലായിരുന്നു ബ്ലാസ്​റ്റേഴ്സിന് അവസരം ലഭിച്ചത്​. മിലൻ സിങ്​ -ബ്രൗൺ മുന്നേറ്റം കണക്​ഷനില്ലാതെ മുറിഞ്ഞു. പക്ഷേ, ഗോവ ഒാൾറൗണ്ട്​ മികവുമായി കളം ഭരിക്കുകയായിരുന്നു. മഞ്ഞപ്പടയുടെ മുനയൊടിച്ചും മികച്ച നീക്കം ആസൂത്രണം ചെയ്​തും അവർ കളം വാണു.  ഇയാൻ ഹ്യും ^വിനീത്​ മുന്നേറ്റത്തെ ഒരിക്കൽപോലും ​േബാക്​സിനുള്ളിലെത്തിച്ചില്ല. 60-70 മിനിറ്റിനിടയിൽ ഇൗതരത്തിൽ മൂന്നുനാല്​ നീക്കങ്ങളെങ്കിലും ലക്ഷ്യത്തിലെത്താതെ അവസാനിച്ചു. മറുപകുതിയിൽ ഗോവയുടെ മിന്നൽ റെയ്​ഡുകൾ ജിങ്കാനും ​ബ്രൗണും ​ജാഗരൂകരായിരുന്ന്​ ചെറുത്തു. പക്ഷേ, 77ാം മിനിറ്റിൽ ബ്ലാസ്​റ്റേഴ്സി​​െൻറ നെഞ്ചുതകർത്ത ഗോളെത്തി. ഫെർണാണ്ടസ് എടുത്ത കോർണർ കിക്ക് എഡു ബേഡിയ തീതുപ്പുന്ന ഹെഡറിലൂടെ വലയിലേക്കിടുകയായിരുന്നു. സമനിലക്കായി പൊരുതിയ ബ്ലാസ്​റ്റേഴ്​സിന്​ അവസാന 10 മിനിറ്റിൽ ഏതാനും അവസരങ്ങൾ ലഭിച്ചെങ്കിലും കൂട്ടായി ചെറുത്തുനിന്ന ഗോവ ​മൂന്ന്​ പോയൻറ്​ സുരക്ഷിതമാക്കി. 27ന് ഡൽഹി ഡൈനാമോസിനെതിരെയാണ് ബ്ലാസ്​റ്റേഴ്സി​െൻറ അടുത്ത മത്സരം.

Tags:    
News Summary - isl-2017-kerala-blasters-v-goa - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.