കൊച്ചിയിലും ഗോവ തന്നെ; പക വീട്ടാനാവാതെ ബ്ലാസ്​റ്റേഴ്​സ്​

കൊച്ചി: ഗോവയിലേറ്റ നാണക്കേടിന്​ പകരം വീട്ടാനിറങ്ങിയ ബ്ലാസ്​റ്റേഴ്​സിനെ അവരുടെ നാട്ടിലും തറപറ്റിച്ച്​ എഫ്​ സി ​ഗോവ. ആദ്യ പകുതിക്ക്​ ശേഷം 1-1 എന്ന നിലയിൽ കളിയാരംഭിച്ച ഗോവക്ക്​ വേണ്ടി 77ാം മിനിറ്റിൽ എഡ്വാർഡോ ​ബെഡിയ നേടിയ ഗോളാണ്​ ബ്ലാസ്​റ്റേഴ്​സിനെ തകർത്തത്​. സ്​കോർ എഫ്​ സി ഗോവ 2 -1 കേരള ബ്ലാസ്​റ്റേഴ്​സ്. തോൽവിയോടെ 12 മത്സരങ്ങളിൽ 14 പോയിന്റ് മാത്രമുള്ള കേരളം ഏഴാം സ്ഥാനത്തായി. 10 മത്സരങ്ങളിൽ നിന്ന് 19 പോയിൻറുള്ള ഗോവ പട്ടികയിൽ നാലാം സ്ഥാനം നിലനിർത്തി. തുടർച്ചയായ രണ്ട്​ തോൽവികളോടെ കേരളത്തി​​​െൻറ സെമി സാധ്യതയും മങ്ങി.

ഏഴാം മിനിറ്റിലെ കോറോയുടെ അതിമനോഹരമായ ഗോളിലൂടെ മുന്നിട്ട്​ നിന്ന ഗോവക്ക്​ 29ാം മിനിറ്റിൽ ചുട്ട മറുപടി നൽകി വിനീതിലൂടെ ബ്ലാസ്​റ്റേഴ്​സ്​ സമനില പിടിച്ചിരുന്നു. വെസ്​ബ്രൗണി​​​​​െൻറ ഹെഡർ ഏറ്റു വാങ്ങിയ സിയാം ഹംഗൽ അത്​ വിനീതി​​​​​െൻറ കാലിലേക്ക്​ നൽകി, ഗോവൻ ഗോളി ലക്ഷ്​മീ കാന്ത്​ കട്ടിമണിയെ കാഴ്​ചക്കാരനാക്കി വിനീത്​ പന്ത്​ പോസ്​റ്റിലേക്ക്​ പായിക്കുകയായിരുന്നു.

പോസ്​റ്റിലേക്ക്​ വന്ന ബോൾ തട്ടി പുറത്താക്കിയ ജിങ്കൻ വഴി ലഭിച്ച കോർണറാണ്​ ഗോവൻ താരം ബെഡിയ ഗോളാക്കിയത്​. നാലാമത്തെ മിനിട്ടിൽ ലാൻസറോട്ടയുടെ അപകടകരമായ ഷോട്ടിലൂടെ ഗോവ സ്​​േകാർ ചെയ്യുമെന്ന്​ കരുതിയെങ്കിലും ബ്ലാസ്​​റ്റേഴ്​സ്​ രക്ഷപെടുകയായിരുന്നു.​ ഗോളി റചുബ്​കയെ മറികടന്ന് ചാട്ടുളി പോലെ പാഞ്ഞ ബോൾ ക്രോസ്​ ബാറിൽ തട്ടി മാറിയത്​ തെല്ലൊന്നുമല്ല മഞ്ഞ പടക്ക്​ ആശ്വാസമായത്​. എന്നാൽ ഏഴാം മിനിറ്റിൽ കൊച്ചിയിൽ തിങ്ങി നിറഞ്ഞ ആരാധകരെ നിശബ്​ദരാക്കി ഗോവ ഗോളടിച്ചു. ബ്ലാസ്​റ്റേഴ്​സ്​ പ്രതിരോധ നിരയെ ഒന്നും ചെയ്യാനനുവദിക്കാതെ മന്ദ​ർറാവീ ദേശായിയുടെ പാസിലൂടെയായിരുന്നു ഫെറാൻ കോറോമിനാസി​​​​െൻറ ഗോൾ. 

​മികച്ച മുന്നേറ്റം നടത്തിയ ഗോവക്ക്​ മുമ്പിൽ ബ്ലാസ്​റ്റേഴ്​സ്​ പതറുന്ന കാഴ്​ചയായിരുന്നു ആദ്യ 25 മിനിറ്റിൽ കണ്ടത്​. ടീമി​​​​െൻറ മധ്യനിരയിലെ പുലിക്കുട്ടി കിസിറ്റോയുടെ അഭാവം പ്രകടമായിരുന്നു. 29ാം മിനിറ്റിൽ ഗോളടിച്ചതോടെ ടീം ഉണർന്നു. ഹ്യൂമിനും സി.കെ വിനീതിനും മികച്ച അവസരങ്ങൾ പല തവണ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല.

ഗോവയിൽ പോയപ്പോൾ 5-2 ന്​ നാണം കെട്ട മഞ്ഞ ജഴ്​സിക്കാർ നാട്ടിൽ തിരിച്ചടിക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു. കഴിഞ്ഞ കളിയിലെ പരാജയം ഗാലറിയിലും ദൃശ്യമായി​. രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചാണ്​ കളിച്ചത്​. നിരവധി തവണ ഗോവയെ ഞെട്ടിക്കാൻ ആതിഥേയർക്ക്​ കഴിഞ്ഞെങ്കിലും ഫലം വന്നപ്പോൾ ഞെട്ടിയത്​ കേരള ബ്ലാസ്​റ്റേഴ്​സും ആരാധകരും.


 

Tags:    
News Summary - ISL Forth Season kbfc vs fc goa - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.