പുണെ: വമ്പൻ തിരിച്ചുവരവിൽ ഡൽഹിയെ തോൽപിച്ച് എഫ്.സി ഗോവ. അടിയും തിരിച്ചടിയുമായി നീണ്ട ആവേശ പോരിൽ 3-2ന് ഡൽഹിയെ ഗോവ സ്വന്തം തട്ടകത്തിൽ തോൽപിച്ചു. ഇതോടെ, പോയൻറ് പട്ടികയിൽ ഗോവ ഒന്നാമതെത്തി. ഗോവക്കും ബംഗളൂരുവിനും 13 പോയൻറാണെങ്കിലും ഗോൾ ശരാശരിയിലാണ് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്.
ബിക്രംജിത് സിങ്ങിെൻറ ഗോളിൽ (6) ഡൽഹി ആദ്യം അക്കൗണ്ട് തുറന്നെങ്കിലും ആതിഥേയർ വമ്പൻ തിരിച്ചുവരവ് നടത്തി. എഡു ബഡിയ (54, 89) ബ്രൻഡൻ ഫെർണാണ്ടസ് (82) എന്നിവരാണ് ഗോവയുടെ സ്കോറർമാർ. ലാലിവാൻസുവ ചാങ്തെ (70) ഡൽഹിയെ വീണ്ടും മുന്നിലെത്തിച്ചശേഷമായിരുന്നു ഗോവയുടെ ഗംഭീര തിരിച്ചുവരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.