ജെനോവ: തുടർച്ചയായ അഞ്ചാം മത്സരത്തിലും ജയമില്ലാതെ ഇറ്റലി. സൗഹൃദ മത്സരത്തിൽ അസൂറികളെ സ്വന്തം നാട്ടിൽ യുക്രെയ്ൻ 1-1ന് സമനിലയിൽ തളച്ചു. ലോകകപ്പ് യോഗ്യത ലഭിക്കാതെ പുറത്തായതോടെ സ്ഥാനം തെറിച്ച ജിയാൻപീറോ വെൻഡ്യൂറക്ക് പകരമായെത്തിയ റോബർേട്ടാ മാൻസീനി സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തിൽ മാത്രമാണ് ജയിച്ചത്. പിന്നീടങ്ങോട്ട് പരീക്ഷണങ്ങൾ ഒരുപാട് നടത്തിയെങ്കിലും ഒന്നിലും ജയിക്കാനായില്ല. യുവേഫ നാഷൻസ് ലീഗിൽ പോളണ്ടിനെതിരെയാണ് അസൂറികളുടെ അടുത്ത മത്സരം.
രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഇരു ഗോളുകളും. 55ാം മിനിറ്റിൽ ഇറ്റലി യുടെ യുവൻറസ് താരം ഫെഡറികോ ഫെർണാഡസ്കി സ്കോർ ചെയ്തതോടെ ഇറ്റലി മുന്നിലെത്തി. എന്നാൽ, 62ാം മിനിറ്റിൽ യുക്രെയ്ൻ തിരിച്ചടിച്ചു. റസ്ലൻ മനിനോവിസ്കിയാണ് സ്കോറർ. പിന്നീട് പുതിയ താരങ്ങളെ പകരക്കാരായി ഇറക്കി മാൻസീനി പരീക്ഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.