യു​വ​ൻ​റ​സി​ന്​ ജ​യം; ഗോ​ളി​ല്ലാ​തെ ക്രി​സ്​​റ്റ്യാ​നോ 

ടൂ​റി​ൻ: ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പ്​ നീ​ളു​ക​യാ​ണ്. ലാ​സി​യോ​ക്കെ​തി​രെ 2-0ത്തി​ന് യു​വ​ൻ​റ​സ്​ ജ​യി​ച്ചെ​ങ്കി​ലും റ​യ​ൽ മ​ഡ്രി​ഡ്​ വി​െ​ട്ട​ത്തി​യ സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ​ക്ക്​ ഇൗ ​മ​ത്സ​ര​ത്തി​ലും അ​ക്കൗ​ണ്ട്​ തു​റ​ക്കാ​നാ​യി​ല്ല. ഗോ​ള​ടി​ച്ചി​ല്ലെ​ങ്കി​ലും ​ലോ​ങ്​​റേ​ഞ്ച​റും ഹെ​ഡ​റു​മാ​യി പോ​ർ​ചു​ഗീ​സ്​ താ​രം ഗം​ഭീ​ര പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ചു​വെ​ന്ന്​ ആ​​ശ്വ​സി​ക്കാം. ബോ​ക്​​സി​നു പു​റ​ത്തു​നി​ന്നു​ള്ള വോ​ളി​യി​ലൂ​ടെ (30ാം മി​നി​റ്റ്) മി​റാ​ലം പാ​നി​ച്ചും 75ാം മി​നി​റ്റി​ൽ മാ​രി​യോ മാ​ൻ​സൂ​കി​ച്ചു​മാ​ണ്​ യു​വ​ൻ​റ​സി​​െൻറ ഗോ​ൾ നേ​ടി​യ​ത്. ക്രി​സ്​​റ്റ്യാ​നോ​യു​ടെ ബു​ള്ള​റ്റ്​ ഷോ​ട്ടു​ക​ള​ട​ക്കം 16 ത​വ​ണ​യാ​ണ്​ യു​വ​ൻ​റ​സ്​ താ​ര​ങ്ങ​ൾ ലാ​സി​യോ​ക്കെ​തി​രെ തൊ​ടു​ത്തു​വി​ട്ട​ത്.

ബ​യേ​ണി​ന്​ വി​ജ​യ​ത്തു​ട​ക്കം
മ്യൂണിക്​: ബു​ണ്ട​സ്​ ലി​ഗ 2018-19 സീ​സ​ണി​ന്​ ക​ഴി​ഞ്ഞ ദി​വ​സം തു​ട​ക്ക​മാ​യ​പ്പോ​ൾ, ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്​ ഗം​ഭീ​ര ജ​യ​വു​മാ​യി കു​തി​പ്പ്​ തു​ട​ങ്ങി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഹോ​ഫ​ൻ​ഹൈ​മി​നെ​തി​രെ 3-1നാ​ണ്​ ബ​യേ​ൺ ജ​യി​ച്ച​ത്. തോ​മ​സ്​ മ്യൂ​ള​ർ (23), ലെ​വ​ൻ​ഡോ​വ്​​സ്​​കി (82), ആ​ര്യ​ൻ റോ​ബ​ൻ (90) എ​ന്നി​വ​രാ​ണ് ബ​യേ​ണി​നാ​യി ഗോ​ൾ നേ​ടി​യ​ത്. 

പി.​എ​സ്.​ജി​ക്കും ജ​യം
പാ​രി​സ്​: തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലും മൂ​ന്നു​ ഗോ​ളു​മാ​യി പി.​എ​സ്.​ജി ലീ​ഗ്​ 1ൽ ​കു​തി​ക്കു​ക​യാ​ണ്. ആ​ൻ​ഗേ​ഴ്​​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ന്മാ​ർ 3-1ന്​ ​ജ​യി​ച്ചു. ലോ​ക​ക​പ്പി​നി​ടെ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ഡി​ൻ​സ​ൻ ക​വാ​നി ക​ള​ത്തി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി 12ാം മി​നി​റ്റി​ൽ ത​ന്നെ ഗോ​ൾ നേ​ടി. ​എം​ബാ​പെ​യും (51) നെ​യ്​​മ​റു​മാ​യി​രു​ന്നു (66) മ​റ്റു സ്​​കോ​റ​ർ​മാ​ർ. ​

Tags:    
News Summary - Juventus victory against Lazio-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.