കോഴിക്കോട്: അവസാന മത്സരത്തിൽ ചെന്നൈ സിറ്റിക്കു മുന്നിൽ പരാജയം രുചിച്ച ‘മലബാറിയൻസിന്’ ഞായറാഴ്ചയിലെ അങ്കം അഭിമാനപ്പോരാട്ടം. വൈകീട്ട് അഞ്ചിന് കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. മികച്ച ഫോമിലുള്ള വി.പി. സുഹൈറിലും രാജേഷിലും തന്നെയാകും ഗോകുലത്തിെൻറ പ്രതീക്ഷ. അതേസമയം, മധ്യനിരയിലെ യുവതാരം അർജുൻ ജയരാജ് പനി കാരണം കളിക്കാൻ സാധ്യതയില്ല.
കഴിഞ്ഞ സീസണിൽ കോഴിക്കോട് നടന്ന മത്സരത്തിൽ ഷില്ലോങ്ങിനെതിരെ ഗോൾ നേടിയ താരമാണ് അർജുൻ. അേൻറാണിയോ ജർമനും പുതിയ വിദേശതാരമായ ആർതർ കൊയാസിയും ടീമുമായി ഒത്തിണങ്ങാത്തതാണ് ആതിഥേയരുടെ തലവേദന. വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും മൂന്നു പോയൻറ് നേടി സ്ഥാനം ഭദ്രമാക്കുകയാണ് ലക്ഷ്യമെന്നും ഗോകുലം പരിശീലകൻ ബിനോ ജോർജ് പറഞ്ഞു. കഴിഞ്ഞ മത്സരത്തിലേതുപോലെ രാജേഷിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെ രണ്ടാം പകുതിയിൽതന്നെ ഇറക്കുന്നതാണ് ടീമിനു ഗുണകരമെന്നും ബിനോ ജോർജ് പറഞ്ഞു. ഒരു വിദേശ താരംപോലുമില്ലാതെ സ്വന്തം താരങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് ഷില്ലോങ് ലജോങ് പോരിനെത്തിയത്. കൂടുതൽ താരങ്ങളും 22 വയസ്സിനു താഴെയുള്ളവർ.
ടൂർണമെൻറിൽ രണ്ടു ഗോളുകളുമായി ആദ്യ കളിയിൽ ഷില്ലോങ്ങിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ച നരേം മഹേഷ് സിങ്ങിലും മധ്യനിരയിലെ തന്ത്രങ്ങൾ മെനയുന്ന സാമുവൽ കിൻഷിയിലുമാണ് ടീമിെൻറ പ്രതീക്ഷ. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ട ഷില്ലോങ്ങിന് ഗോകുലത്തിനെതിരെ വിജയം നേടി മികച്ച തിരിച്ചുവരവ് നടത്താനാകുമെന്ന് പരിശീലകൻ അലിസണ് കര്സൻറു പറഞ്ഞു. മൂന്നു കളികളിൽനിന്ന് ഒരു വിജയവും രണ്ടു തോൽവിയുമായി ഷിേല്ലാങ് ലജോങ് എഫ്.സി ആറാം സ്ഥാനത്തും രണ്ടു സമനിലയും ഒരു തോൽവിയും വഴങ്ങി ഗോകുലം എഫ്.സി ഒമ്പതാം സ്ഥാനത്തുമാണ്. കഴിഞ്ഞ െഎ ലീഗ് സീസണിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകൾക്കും ഒരു വിജയം നേടാനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.