ബാഴ്സയെ തോല്‍പിച്ച് സ്പാനിഷ് സൂപ്പര്‍കപ്പ് റയല്‍ മാഡ്രിഡ് കൊണ്ടുപോയെങ്കിലും ട്വിറ്ററില്‍ തരംഗമായത് ബാര്‍സയുടെ സൂപ്പര്‍ താരം മെസിയും റയലിന്റെ റാമോസും തമ്മിലുള്ള ചെറിയൊരു 'കളി'. റയല്‍ മാഡ്രിഡ് രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നില്‍ക്കുകയായിരുന്നു. എങ്ങനെയും ഗോള്‍ മടക്കാന്‍ ബാര്‍സ കിണഞ്ഞുപരിശ്രമിക്കുന്ന സമയം. അതിനിടെ 63ാം മിനുറ്റിലാണ് സെര്‍ജിയോ റാമോസിന്റെ കളിയാക്കല്‍. റാമോസിന്റെ കയ്യിലുള്ള പന്ത് വാങ്ങാന്‍ ചെന്നതായിരുന്നു മെസി. ' സ്‌നേഹപൂര്‍വം' റാമോസ് പന്ത് മെസിക്ക് നേരെ നീട്ടുകയും ചെയ്തു. പന്ത് വാങ്ങാന്‍ മെസി എത്തിയപ്പോഴേക്ക് റാമോസ് മുകളിലേക്ക് എറിഞ്ഞു. കനത്ത ഭാഷയിലായിരുന്നു മെസിയുടെ പിന്നീടുള്ള പ്രതികരണം.
Respect to Ramos for showing the world Messi can be disrespected just like everyone else. pic.twitter.com/kxr10lk1pG
— Utd (@RantUtd) August 16, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.