മഡ്രിഡ്​ അങ്കത്തിൽ സമനില; ക്രിസ്​റ്റ്യാനോ@ 650

മഡ്രിഡ്: ലാ ലിഗയിലെ മഡ്രിഡ്​ അങ്കം സമനിലയിൽ കലാശിച്ചു. റയലി​​െൻറ മൈതാനമായ സാൻറിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ റയലും അത്​ലറ്റികോയും 1-1ന്​ പിരിഞ്ഞു. 53ാം മിനിറ്റിൽ ക്രിസ്​റ്റ്യാനോ റൊണാൾഡോ റയലിനെ മുന്നിലെത്തിച്ചപ്പോൾ, 57ൽ ആ​േൻറായിൻ ഗ്രീസ്മാനിലൂടെ അത്​ലറ്റികോ മാഡ്രിഡ്​ ഗോൾ മടക്കുകയായിരുന്നു. 

ഇതോടെ ക്രിസ്​റ്റ്യാനോയുടെ കരിയർ ഗോളുകൾ 650 ആയി. നിലവിൽ 31 മത്സരങ്ങളിൽനിന്ന്​ 68 പോയൻറുമായി അത്​ലറ്റികോ രണ്ടാം സ്​ഥാനത്തും 64 പോയ​േൻറാടെ റയൽ മൂന്നാം സ്​ഥാനത്തുമാണ്​.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ആഴ്സനൽ സതാംപ്ടനെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് തോൽപ്പിച്ചു. ഡാനി വെൽബാക്കി​​െൻറ ഇരട്ടഗോളുകൾ നേടിയപ്പോൾ പിയറി എമറിക്ക് ഔബമെയാങ് ഒരു ഗോൾ നേടി ലീഡുയർത്തകുയായിരുന്നു. സതാംപ്ടന്​ വേണ്ടി ഷെയിൻ ലോങ്, ചാർളി ഓസ്റ്റിൻ എന്നിവർ വലകുലുക്കി. മറ്റൊരു മത്സരത്തിൽ ചെൽസിയെ വെസ്റ്റ്ഹാം സമനിലയിൽ തളച്ചു. അതേസമയം സീരി എയിൽ കരുത്തരായ ഇൻറർ മിലാനെ ടോറിനോ അട്ടിമറിച്ചു.
 

Tags:    
News Summary - Madrid derby drawn sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.